സുബഹി നമസ്‌കാരം വെടിയാതിരിക്കാന്‍ പരിഹാരമുണ്ട്, നൂര്‍ജ്ജഹാന്‍ ബീഡി ഉപയോഗിക്കൂ!

ഗായികയും നടിയുമായ നൂര്‍ജഹാന്റേതെന്ന് കരുതപ്പെടുന്ന ചിത്രവും പരസ്യത്തിലുണ്ട്.

സുബഹി നമസ്‌കാരം വെടിയാതിരിക്കാന്‍ പരിഹാരമുണ്ട്, നൂര്‍ജ്ജഹാന്‍ ബീഡി ഉപയോഗിക്കൂ!

തലക്കെട്ടു കേട്ട് ഞെട്ടേണ്ട. ഒരു മാസ്റ്റര്‍ ക്ലാസ് പരസ്യമാണിത്. 1948 ഫെബ്രുവരി രണ്ടിന് മുസ്‌ലിംലീഗ് ദിനപത്രമായ ചന്ദ്രികയില്‍ വന്ന പരസ്യം. രാവിലെ തണുപ്പ് മൂലം സുബഹി നമസ്‌കാരം നഷ്ടപ്പെടാതിരിക്കാന്‍ നൂര്‍ജ്ജഹാന്‍ ബീഡി ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുന്നതാണ് പരസ്യം.

പരസ്യ വാചകങ്ങള്‍ ഇങ്ങനെ;

' അതിരാവിലെ അത്യന്ത ശൈത്യം നിമിത്തം മിക്കവാറും 'സുബഹി നമസ്‌കാരം' വെടിയേണ്ടി വരുന്നു. അതിനുള്ള ഏകപരിഹാരം നിങ്ങള്‍ ''നൂര്‍ജ്ജഹാന്‍ ബീഡി'' ഉപയോഗിക്കുക'

ദ നൂര്‍ജഹാന്‍ ബീഡി (രജിസ്‌റ്റേഡ്), റോബിന്‍സണ്‍ റോഡ് കാലിക്കറ്റ് എന്നതാണ് വിലാസം. ബിഗ്ബസാറിലെ പി.എം അബ്ദുല്ലക്കോയയാണ് സ്‌റ്റോകിസ്റ്റ് എന്നും പരസ്യത്തിലുണ്ട്.ഗായികയും നടിയുമായ നൂര്‍ജഹാന്റേതെന്ന് കരുതപ്പെടുന്ന ചിത്രവും പരസ്യത്തിലുണ്ട്. മാലികെ തറന്നും (സ്വരമാധുര്യത്തിന്റെ രാജ്ഞി) എന്നറിയപ്പെട്ടിരുന്ന ഗായികായിരുന്നു നൂര്‍ജഹാന്‍.

1926ല്‍ പഞ്ചാബിലെ കസൂരില്‍ ജനിച്ച ഇവര്‍ പിന്നീട് കല്‍ക്കട്ടയിലേക്കും ബോംബെയിലേക്കും താമസം മാറി. വിഭജന വേളയില്‍ ഇന്ത്യയില്‍ അക്കാലത്ത് ജീവിച്ച ഏറ്റവും മികച്ച നടിമാരില്‍ ഒരാളായിരുന്നു. വിഭജനത്തെ തുടര്‍ന്ന് പാകിസ്താനിലേക്ക് പോയി.

Next Story
Read More >>