ഉപരോധത്തെ വെല്ലുവിളിച്ച് ഹസ്സൻ റൂഹാനി

യു എസ്സിന്റെ രണ്ടാം ഉപരോധത്തെ വെല്ലുവിളിച്ച് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. എന്ത് വിലകൊടുത്തും ഉപരോധത്തെ നേരിടുമെന്ന് പ്രസിഡന്റ് സാമ്പത്തിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു

ഉപരോധത്തെ വെല്ലുവിളിച്ച് ഹസ്സൻ റൂഹാനി

ടെഹ്റാന്‍ : യു.എസ്സിന്റെ രണ്ടാം ഉപരോധത്തെ ലംഘിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സൻ റൂഹാനി. ഉപരോധത്തെ വെല്ലുവിളിക്കുന്നുവെന്നും അഭിമാനത്തോടെ തന്നെ, ഇത് മറികടക്കുമെന്നും ഹസ്സന്‍ റൂഹാനി പറഞ്ഞു. ഇറാനിലെ സാമ്പത്തിക ഉഗ്യോഗസ്ഥരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അതേ സമയം യു.എസ്സിനെതിരായ പ്രതിഷേധം ഇറാനില്‍ ശക്തി പ്രാപിക്കുകയാണു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന യു എസ്സ് വിരുദ്ധപ്രകടനങ്ങളില്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2015 ലെ ആണവകരാറില്‍ ഒപ്പുവച്ചതിനെത്തുടര്‍ന്ന് പിന്‍ വലിച്ച എല്ലാ ഉപരോധങ്ങളും പു:നസ്ഥാപിക്കുമെന്ന് യു.എസ്സ് പ്രസ്താവിച്ചിരുന്നു.

Read More >>