ഐ.എസ്.എല്‍ ഷെഡ്യൂളായി; ബ്ലാസ്‌റ്റേഴ്‌സും എ.ടി.കെയും കൊച്ചിയില്‍ ആദ്യ അങ്കം

ലീഗ് ഘട്ടത്തില്‍ മൊത്തം 90 മത്സരങ്ങളാണ് ഉള്ളത്. 2020 ഫെബ്രുവരി 23ന് ലീഗ് മത്സരങ്ങള്‍ അവസാനിക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴരയ്ക്കാണ്.

ഐ.എസ്.എല്‍ ഷെഡ്യൂളായി; ബ്ലാസ്‌റ്റേഴ്‌സും എ.ടി.കെയും കൊച്ചിയില്‍ ആദ്യ അങ്കം

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ (ഐ.എസ്.എല്‍) ആറാം സീസണിന്റെ ആദ്യമത്സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് അമര്‍തൊമര്‍ കൊല്‍ക്കത്തയുമായി ഏറ്റുമുട്ടും. ഒക്ടോബര്‍ 20ന് കൊച്ചിയിലാണ് ആദ്യമത്സരം.

ഐ.എസ്.എല്ലിന്റെ രണ്ടു പതിപ്പുകളില്‍ ഇവര്‍ തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. ഇന്നാണ് ഐ.എസ്.എല്‍ മീഡിയ ഷെഡ്യൂള്‍ പുറത്തിറക്കിയത്. ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സി ഒക്ടോബര്‍ 21നാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍.

ലീഗ് ഘട്ടത്തില്‍ മൊത്തം 90 മത്സരങ്ങളാണ് ഉള്ളത്. 2020 ഫെബ്രുവരി 23ന് ലീഗ് മത്സരങ്ങള്‍ അവസാനിക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് ഏഴരയ്ക്കാണ്.

സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ ഇവിടെ

നവംബര്‍ പത്തിനും നവംബര്‍ 23നും ഇടയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേളയുമുണ്ട്.

Next Story
Read More >>