മാത്യുവിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി ജോളി, ഒപ്പം മദ്യപിച്ചു- ഒരു കുപ്പി സയനൈഡ് ഒഴുക്കിക്കളഞ്ഞു

പൊന്നാമത്തെ തെളിവെടുപ്പിന് ശേഷം മാത്യു മഞ്ചാടിയിലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി.

മാത്യുവിന് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി ജോളി, ഒപ്പം മദ്യപിച്ചു- ഒരു കുപ്പി സയനൈഡ് ഒഴുക്കിക്കളഞ്ഞു

കോഴിക്കോട്: ആദ്യ ഭര്‍ത്താവ് റോയിയുടെ അമ്മാവന്‍ മാത്യു മഞ്ചാടിയിലിന് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത് എന്ന് സമ്മതിച്ച് ജോളി. മാത്യുവിന് ഒപ്പം പലതവണ മദ്യപിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

രണ്ട് കുപ്പികളിലാണ് സയനൈഡ് സൂക്ഷിച്ചിരുന്നത്. ഇതില്‍ ഒന്ന് ഒഴുക്കിക്കളഞ്ഞതായും അവര്‍ വെളിപ്പെടുത്തി. പൊന്നാമറ്റം വീട്ടില്‍ രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനിടെയാണ് ജോളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

പൊന്നാമത്തെ തെളിവെടുപ്പിന് ശേഷം മാത്യു മഞ്ചാടിയിലിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തി. ഇത് പത്തു മിനിറ്റ് മാത്രമേ നീണ്ടുള്ളൂ. വന്‍ ജനക്കൂട്ടമാണ് പ്രതികളെ കാണാനായി തടിച്ചു കൂടിയിരുന്നത്.

പൊന്നാമത്തെയും മറ്റിടങ്ങളിലെയും തെളിവെടുപ്പിന് ശേഷം എന്‍.ഐ.ടി ക്യാന്റീനിലും ജോളിയെ എത്തിച്ചു. ജോളി വര്‍ഷങ്ങളായി വരാറുണ്ടായിരുന്ന ക്യാന്റീനാണ് ഇത്.

ഇന്ന് രാവിലെ, വടകര സ്റ്റേഷനില്‍ നിന്നും കനത്ത സുരക്ഷയിലാണ് പൊലീസ് സംഘം ജോളിയെ കൂടത്തായിക്ക് കൊണ്ടു വന്നത്.

മൂന്ന് പ്രതികളേയും മൂന്ന് പൊലീസ് വാഹനത്തിലിരുത്തി വീടിനകത്തേക്ക് കൊണ്ടു പോരുകയായിരുന്നു. പ്രതികളെ അകത്ത് എത്തിച്ചതിന് പിന്നാലെ പൊന്നാമറ്റംവീടിന്റെ ഗേറ്റ് പൊലീസ് അടച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ് എന്നുറപ്പാക്കിയ ശേഷമാണ് പൊലീസ് പ്രതികളെ വീടിനകത്തേക്ക് കൊണ്ടു പോയത്.

വീടിനകത്ത് പോയ ജോളിയില്‍ നിന്നും പൊലീസ് പലകാര്യങ്ങളും ചോദിച്ചറിഞ്ഞു. റോയിയുടെ മരണസംബന്ധിച്ച കാര്യങ്ങളും മറ്റു മരണങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ടായി എന്നാണ് സൂചന. കുടുംബത്തിലുള്ളവരെ അപായപ്പെടുത്താന്‍ ഉപയോഗിച്ച വിഷത്തിന്റെ ബാക്കി വീട്ടില്‍ ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന് ജോളി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതു കണ്ടെത്താനായിരുന്നു പ്രധാനമായും പൊലീസിന്റെ ശ്രമം.

സുരക്ഷയെ കരുതി ജോളിയെ വീടിന് പുറത്തേക്ക് കൊണ്ടു വരാതിരുന്ന പൊലീസ് അവരോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം അവശേഷിച്ച വിഷത്തിനായി വീടിനകത്തും പുറത്തും തെരച്ചില്‍ നടത്തിയിരുന്നു.

പുറത്തെ മാലിന്യക്കുഴിയിലും വീടിന്റെ ടെറസിലും വാട്ടര്‍ ടാങ്കിലും പൊലീസ് സംഘം തെരച്ചില്‍ നടത്തി. ഒരുവേള വീടിനകത്ത് നിന്നും വരാന്തവരെ വന്ന ജോളി ചില സ്ഥലങ്ങള്‍ ചൂണ്ടിക്കാണിച്ച ശേഷം അകത്തേക്ക് പോയി.

Read More >>