ബോളിവുഡ് ഗായിക കനികയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം; വിവാദം

ആശുപത്രിയില്‍ കനിക രോഗിയെ പോലെയല്ല പെരുമാറുന്നത് എന്ന് അധികൃതര്‍ പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

ബോളിവുഡ് ഗായിക കനികയെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം; വിവാദം

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. ലഖ്‌നൗ വിമാനത്താവളത്തില്‍ കനികയെ പരിശോധിച്ച വേളയില്‍ ഇവരില്‍ ഉയര്‍ന്ന അളവില്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു എന്ന റിപ്പോര്‍ട്ട് ചീഫ് മെഡിക്കല്‍ ഓഫീസര്‍ തിരുത്താന്‍ ശ്രമിച്ചു എന്നാണ് ആരോപണം.

ആശുപത്രിയില്‍ കനിക രോഗിയെ പോലെയല്ല പെരുമാറുന്നത് എന്ന് അധികൃതര്‍ പരാതിപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. താരത്തെ പോലെയല്ല, രോഗിയെപ്പോലെ പെരുമാറാന്‍ ഗായിക തയ്യാറാകണമെന്ന് ലഖ്‌നൗ സഞ്ജയ് ഗാന്ധി പി.ജി.ഐ.എം.എസ് ആശുപത്രി ഡയറക്ടര്‍ പി.കെ ധിമന്‍ ആവശ്യപ്പെട്ടു. ആശുപത്രിയില്‍ സൗകര്യങ്ങളില്ല എന്നാണ് കനികയുടെ പരാതി.

പശയില്ലാത്ത ആഹാരം, എ.സി മുറി, പ്രത്യേകം ടോയ്‌ലറ്റ്, ടി.വി എന്നിവ കനികയ്ക്കായി ആശുപത്രി നല്‍കുന്നുണ്ട് എന്നാണ് വിവരം. ഓരോ നാലു മണിക്കൂറിലും ഇവരുടെ മുറി വൃത്തിയാക്കുന്നുണ്ട്.

എന്നാല്‍ തന്നെ പാര്‍പ്പിച്ച മുറി ജയില്‍ പോലെയാണ് എന്നാണ് ഇവര്‍ കഴിഞ്ഞ ദിവസം പരാതിപ്പെട്ടത്.

Next Story
Read More >>