ചീഫ് സെക്രട്ടറിയും ഡി.ജി.പിയും തമ്മിലെന്ത്? ടോം ജോസിന്റെ വാഹനം ഡി.ജി.പിയുടെ പേരില്‍ വാങ്ങിയത്

പോലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുകയും ചെയ്യുന്നത് അസാധാരണ നടപടിയാണ് എന്ന് വിലയിരുത്തപ്പെടുന്നു.

ചീഫ് സെക്രട്ടറിയും ഡി.ജി.പിയും തമ്മിലെന്ത്? ടോം ജോസിന്റെ വാഹനം ഡി.ജി.പിയുടെ പേരില്‍ വാങ്ങിയത്

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ഉപയോഗിക്കുന്ന ആഡംബര വാഹനത്തിന്റെ ഉടമസ്ഥാന്‍ ഡി.ജി.പി. ഇരുവര്‍ക്കും ഒരേ മോഡല്‍ വണ്ടിയാണ്. ഫണ്ട് വകമാറ്റി കാറുകള്‍ വാങ്ങിയെന്ന ആരോപണം നിലനില്‍ക്കെയാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കുരുക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ചീഫ് സെക്രട്ടറി ഉപയോഗിക്കുന്ന കെ.എല്‍ 1 സിഎല്‍ 9663 എന്ന വാഹനം ഡിജിപിയുടെ പേരിലാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. അടുത്തിടെയാണ് ജീപ് കോംപസ് എന്ന ഈ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കാന്‍ തുടങ്ങിയത്. 2019-ലാണ് ഈ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 ലക്ഷത്തിലധികം രൂപ വില വരുന്ന വാഹനമാണിത്. ഈ വാഹനത്തിന്റെ ഉടമ സംസ്ഥാന പോലീസ് മേധാവിയാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് സാധാരണമാണ് എന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫിസിന്റെ വിശദീകരണം. വാഹനം വാങ്ങിക്കുന്നതിനുള്ള ഫണ്ടുകളില്‍ കുറവുണ്ടായാല്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നും അവര്‍ പറയുന്നു. എന്നാല്‍ എന്തു സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിക്ക് വാഹനം നല്‍കിയതെന്നു വ്യക്തമല്ല.

പോലീസ് വകുപ്പിന്റെ വാഹനം ചീഫ് സെക്രട്ടറിക്ക് കൈമാറുകയും അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുകയും ചെയ്യുന്നത് അസാധാരണ നടപടിയാണ് എന്ന് വിലയിരുത്തപ്പെടുന്നു.

Read More >>