കശ്മീരിലും ഗുജറാത്തിലും സാധ്യമാണ്, കേരളത്തില്‍ വസ്തുതാന്വേഷണ സംഘത്തിന് അനുമതിയില്ല

ഉപവന്‍ റിസോര്‍ട്ടിലെത്തിയപ്പോള്‍ പൊലീസും അവര്‍ മുന്‍കൂട്ടി ഒരുക്കിവെച്ച ആളുകകളും ചേര്‍ന്ന് തടയുകയായിരുന്നെന്ന് വസ്തുതാന്വേഷണ സംഘം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കശ്മീരിലും ഗുജറാത്തിലും സാധ്യമാണ്,  കേരളത്തില്‍ വസ്തുതാന്വേഷണ സംഘത്തിന് അനുമതിയില്ല

മാവോയിസ്റ്റ് സി.പി ജലീലിന്റെ മരണത്തിലെ വസ്തുതകള്‍ അറിയാന്‍ വയനാട്ടിലെത്തിയ വസ്തുതാന്വേഷണ സംഘത്തിന് പൊലീസ് അനുമതി നല്‍കിയില്ല.

ഗ്രോ വാസു, പൗരന്‍, ഗോപാല്‍, തുഷാര്‍, രാജ, ഹരി എന്നിവരങ്ങിയ 13 അംഗ സംഘമാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംഘം ഉപവന്‍ റിസോര്‍ട്ടിലെത്തിയപ്പോള്‍ പൊലീസും അവര്‍ മുന്‍കൂട്ടി ഒരുക്കിവെച്ച ആളുകകളും ചേര്‍ന്ന് തടയുകയായിരുന്നെന്ന് വസ്തുതാന്വേഷണ സംഘം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈത്തിരിയില്‍ പൊലീസ് നടത്തിയത് വ്യാജ ഏറ്റുമുട്ടലാണ് എന്നതിന്റെ സൂചനയാണ് പൊലീസ് അനുമതി നല്‍കാത്തതെന്നും അവര്‍ പറഞ്ഞു.

രാവിലെ വയനാട്ടിലെ ഉപവന്‍ റിസോട്ടിലെത്തിയ സംഘത്തെ പൊലീസും ആളുകളും ചേര്‍ന്ന് തടയുകയായിരുന്നു. വസ്തുതകള്‍ അന്വേഷിക്കാന്‍ എസ്.പിയുടെ അനുമതി തേടിയിരുന്നു. ഏറ്റുമുട്ടിലിനെ തുടര്‍ന്ന് പ്രദേശം മുഴുന്‍ ക്രൈംബ്രാഞ്ചിന്റെ കീഴിലാണെന്നും തനിക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് മറുപടി ലഭിച്ചത്. ക്രൈം ബ്രാഞ്ച്് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും അനുമതി ലഭിച്ചില്ല.

ഇന്ത്യയില്‍ ഇവിടെയും ഇല്ലാത്ത നിയമങ്ങളാണ് പൊലീസ് കേരളത്തില്‍ നടപ്പിലാക്കുന്നത്. കശ്മീരിലും ഗുജറാത്തിലും എല്ലാം ഏറ്റുമുട്ടല്‍ നടന്ന സ്ഥലങ്ങളില്‍ വസ്തുതാന്വേഷണ സംഘം എത്തിയിരുന്നു. ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അധികൃതര്‍ നല്‍കുകയും ചെയ്തു. എന്നാല്‍ കേരളത്തിലെ ഏറ്റുമുട്ടലുകളെ കുറിച്ച് അന്വേഷിക്കാന്‍ പൊലീസ് അനുമതി നല്‍ക്കാറില്ല. നിലമ്പൂരില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജനും അജിതയും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടപ്പോഴും വസ്തുതാന്വേഷണ സംഘത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല.

Read More >>