കേശു കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ് ട്രൈബ്സ് പ്ലാറ്റ്ഫോമിലൂടെ ആരാധകരിൽ നിന്നും രൂപകല്പനകൾ ക്ഷണിച്ചാണ്‌ കേശുവിനെ തെരഞ്ഞെടുത്തത്

കേശു കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക ഭാഗ്യ ചിഹ്നം

കൊച്ചി: ഐ എസ് എൽ ആറാം സീസൺ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നമായി കേശുവിനെ അവതരിപ്പിച്ചു. കുട്ടി ആനയാണ് കേശു. ക്ലബ്ബിന്റെ ആരാധകരുമായുള്ള സഹകരണം വർധിപ്പിക്കാനാണ് ഭാഗ്യ ചിഹ്നം അവതരിപ്പിച്ചത്.

കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബ് ട്രൈബ്സ് പ്ലാറ്റഫോമിലൂടെ ആരാധകരിൽ നിന്നും രൂപകല്പനകൾ ക്ഷണിച്ചാണ്‌ കേശുവിനെ തെരഞ്ഞെടുത്തത്. തൃശൂർ സ്വദേശിയായ മൃദുൽ മോഹൻ നൽകിയ രൂപകല്പനയാണ് ഐ എൽ എൽ ആറാം സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യ ചിഹ്നമായി തെരഞ്ഞെടുത്തത്. പത്തൊൻപതു കാരനായ മൃദുൽ കൊടുങ്ങല്ലൂർ പുല്ലൂത് കെ.കെ.ടി.എം ഗവെർന്മെന്റ് കോളജ് വിദ്യർത്ഥിയാണ്.

ഭാഗ്യചിഹ്നത്തിന്റെ അവതരണത്തോടൊപ്പം കോമിക് സ്ട്രിപ്പും അവതരിപ്പിച്ചു. രസകരവും ഉത്തരവാദിത്വവുമുള്ള കഥാപാത്രമായ കേശുവിനെ അടിസ്ഥാനമാക്കിയാണ് കോമിക് സ്ട്രിപ്പ് തയ്യാറാക്കിയത്. മുംബൈ ആസ്ഥാനമായ പ്രൊഫൊഷണൽ കഥാകൃത് സുദിപ്ത ധ്രുവയാണ് കേശു പ്ലേ വിത്ത് മി സ്റ്റോറികൾ തയ്യാറാക്കിയത്. കാർട്ടൂണിസ്റ്റ് അഭിജിത് കിനിയാണ് ചിത്രം വരച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മല്സരങ്ങളിൽ കേശു സ്റ്റേഡിയത്തിൽ ഉണ്ടാകും.

Read More >>