യു.ഡി.എഫ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നു, ‌ജാതിവികാരം ഇളക്കിവിടാനാണ് എന്‍.എസ്.എസ് ശ്രമം- കോടിയേരി

തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് യു.ഡി.എഫ് സർക്കാരുകളേയും കേന്ദ്രസർക്കാരിനേയും വിലയിരുത്തണമെന്നും കോടിയേരി പറഞ്ഞു.

യു.ഡി.എഫ് മതധ്രുവീകരണത്തിന് ശ്രമിക്കുന്നു, ‌ജാതിവികാരം ഇളക്കിവിടാനാണ് എന്‍.എസ്.എസ് ശ്രമം- കോടിയേരി

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ മതപരമായ ധ്രുവീകരണത്തിനു യു.ഡി.എഫ് ശ്രമിക്കുകയാണെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

എൽ.ഡി.എഫ് സർക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങൾക്കെതിരെ ഒന്നും പറയാനില്ലാത്തതിനാലാണ് പ്രതിപക്ഷം ഇത്തരം നീക്കം നടത്തുന്നത്.

പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത ഭൂരിഭാഗവും നടപ്പിലാക്കിയ സർക്കാരാണ് അധികാരത്തിലുള്ളത്. ഈ സാഹചര്യത്തിൽ മതപരമായ ധ്രുവീകരണത്തിലൂടെ വോട്ട് നേടാനാണ് യു.ഡി.എഫ് ശ്രമം.വട്ടിയൂർക്കാവിൽ ജാതി പറഞ്ഞാണ് യു.ഡി.എഫ് സ്ഥാനാർത്ഥിക്കായി വോട്ട് പിടിക്കുന്നത്. എൻ.എസ്എസ് വട്ടിയൂർകാവിൽ ജാതി വികാരം ഇളക്കിവിടുകയാണ്.

എന്‍.എസ്.എസ് ഈ രാഷ്ട്രീയ നിലപാടുമായി മുന്നോട്ടു പോകുകയാണെങ്കില്‍ അക്കാര്യം തുറന്നു പറയണം. അങ്ങിനെ എങ്കില്‍ മുന്‍കാലത്തെ പോലെ രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാം. എന്‍.എസ്.എസ് രൂപീകരിച്ച മന്നത്ത് പത്മനാഭന്‍ രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മരണശേഷമാണ് അതുണ്ടായത്. ഇനിയും രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ച് ഇടപെടാം- കോടിയേരി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് യു.ഡി.എഫ് സർക്കാരുകളേയും കേന്ദ്രസർക്കാരിനേയും വിലയിരുത്തണമെന്നും കോടിയേരി പറഞ്ഞു. തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെയാണ് നേരിടുന്നത്. അഞ്ചിടത്തും പാല തെരഞ്ഞെടുപ്പിലെ ഫലം ആവർത്തിക്കുമെന്നും കോടിയേരി പറഞ്ഞു.

ചിത്രം- എ. ജയമോഹന്‍

Read More >>