ഇന്ത്യയില്‍ 500 കോടി നിക്ഷേപത്തിന് കുവൈത്ത്

പ്രതീക്ഷയോടെ പ്രവാസികള്‍

ഇന്ത്യയില്‍ 500 കോടി  നിക്ഷേപത്തിന് കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയിൽ അടിസ്ഥാന സൗകര്യ വികസന മേഖലയിൽ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി വൻ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ സ്വതന്ത്ര നിക്ഷേപ നിധികളിലൊന്നായ കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോരിറ്റി ഇന്ത്യയിൽ 500 കോടി ഡോളറിന്റെ നിക്ഷേപത്തിനാണ് ഒരുങ്ങുന്നത്.

വിമാനത്താവളം, ഹൈവേ തുടങ്ങി മറ്റു അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ കുവൈത്ത് നിക്ഷേപം നടത്തും. ഇന്ത്യയും കുവൈത്തുമല്ലാത്ത മൂന്നാമതൊരു രാജ്യത്തിൽ സംയുക്ത നിക്ഷേപ പദ്ധതിക്ക് കുവൈത്ത് സർക്കാർ ഇന്ത്യക്ക് മുന്നിൽ നിർദേശം സമർപ്പിച്ചാതായും റിപ്പോർട്ടുണ്ട്. കിഴക്കൻ യൂറോപ്പിൽ റിയൽ എസ്റ്റേറ്റ്, ഭവന പദ്ധതികൾ, സ്വതന്ത്ര സാമ്പത്തിക മേഖല എന്നിവയിൽ സംയുക്ത നിക്ഷേപം നടത്താനാണ് കുവൈത്ത് താൽപര്യം പ്രകടിപ്പിച്ചത്.

കഴിഞ്ഞ ഒക്ടോബറിൽ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കുവൈത്ത് സന്ദർശിച്ച ഘട്ടത്തിൽ തന്നെ ഈ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. ഇന്ത്യ നിക്ഷേപത്തിന് പറ്റിയ ഇടമാണെന്നാണ് കുവൈത്തിന്റെ

Read More >>