ഈ ചോദ്യം കരുണാകരനോട് ചോദിക്കുമോ; കെ.വി. തോമസിനെ ട്രോളി ഫേസ്ബുക്ക് കുറിപ്പ്

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുമോ, സതീഷ് ചന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുമോ, ബി.ജെ.പി യില്‍ ചേരുമോ... തുടങ്ങിയ ചോദ്യങ്ങളുമായി ആരും കരുണാകരനെ സമീപിച്ചില്ല. എന്നാല്‍ സീറ്റ് നഷ്ടപ്പെട്ട കോണ്‍ഗ്രസ് എം.പി പ്രൊഫ.കെ.വി തോമസിനോട് മാദ്ധ്യമങ്ങള്‍ ഈ ചോദ്യങ്ങളെല്ലാം ആവര്‍ത്തിച്ചു.

ഈ ചോദ്യം കരുണാകരനോട് ചോദിക്കുമോ;   കെ.വി. തോമസിനെ ട്രോളി ഫേസ്ബുക്ക് കുറിപ്പ്

സി.പി.എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ സിറ്റിംഗ് എം.പിമാരില്‍ മത്സരികാതിരിക്കുന്ന ഏക പ്രതിനിധി പി. കരുണാകരനാണ്. എന്നാല്‍ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ എന്താണ് അഭിപ്രായം, വിഷമമുണ്ടോ, തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുമോ, സതീഷ് ചന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുമോ, ബി.ജെ.പി യില്‍ ചേരുമോ... തുടങ്ങിയ ചോദ്യങ്ങളുമായി ആരും കരുണാകരനെ സമീപിച്ചില്ല. കാരണം ഇടതുപക്ഷം എന്നത് ഒരു രാഷ്ട്രീയ ബോധം കൂടിയാണ്.

എന്നാല്‍ സീറ്റ് നഷ്ടപ്പെട്ട കോണ്‍ഗ്രസ് എം.പി പ്രൊഫ.കെ.വി തോമസിനോട് മാദ്ധ്യമങ്ങള്‍ ഈ ചോദ്യങ്ങളെല്ലാം ആവര്‍ത്തിച്ചു. ഇതാണ് ഇടതും വലതും തമ്മിലുള്ള വ്യത്യാസം.

ലിജിത്ത് പയ്യന്നൂരിന്റെ ഫേസ് ബുക്ക് കുറിപ്പ്

തികച്ചും സാങ്കല്പികമാണ്....

സി.പി.ഐ.എം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക കോടിയേരി പ്രഖ്യാപിക്കുന്നു.അന്നോ അടുത്ത ദിവസമോ സിറ്റിംഗ് എം.പി മാരില്‍ മത്സരിക്കാതിരിക്കുന്ന ഏക സി.പി.ഐ.എം പ്രതിനിധിയായ പി.കരുണാകരനെ മാധ്യമ പ്രവര്‍ത്തകര്‍ കാണുന്നു..

സീറ്റ് നിഷേധിക്കപ്പെട്ടു.എന്താണ് അഭിപ്രായം? വിഷമമുണ്ടോ?

തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കുമോ.?

സതീഷ് ചന്ദ്രന് വേണ്ടി പ്രവര്‍ത്തിക്കുമോ.?

ബി.ജെ.പി യില്‍ ചേരുമോ..?

സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗമായ പി.കരുണാകരനോട് പോയിട്ട് ഒരു ലോക്കല്‍ കമ്മറ്റിയംഗത്തോട് പോലും ഈ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് സങ്കല്പിക്കാന്‍ പോലും ആര്‍ക്കും കഴിയില്ലെന്നറിയാം.

ഒരു മാധ്യമ പ്രവര്‍ത്തകനും ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ പോകുന്നില്ലെന്നും അറിയാം..

കാരണം ഇടതുപക്ഷം എന്നത് ഒരു രാഷ്ട്രീയ ബോധം കൂടിയാണ്. പി. കരുണാകരനെയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെയും ഈ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന മാധ്യമ പ്രവര്‍ത്തകരും ജനങ്ങളും നേരത്തേ മനസിലാക്കിയത് കൊണ്ടാണ് ഈ ചോദ്യങ്ങള്‍ ഇല്ലാതാകുന്നത്.

ഇതോ ഇതില്‍ കൂടുതലോ ആയ ചോദ്യങ്ങളാണ് ഏതാണ്ടിതേ പ്രായത്തിലുള്ള 72 വയസിനുള്ളില്‍ കോണ്‍ഗ്രസിന്റെ ബൂത്ത് തലം മുതല്‍ അഖിലേന്ത്യാ തലം വരെയുള്ള വിവിധ കമ്മറ്റികളുടെ ഭാരവാഹിയായ..

രണ്ട് തവണ എം.എല്‍.എ യും ആറ് തവണ എം.പി യുമായ, സംസ്ഥാനത്തും കേന്ദ്രത്തിലും മന്ത്രിയായിരുന്ന മുതിര്‍ന്ന നേതാവെന്ന വിശേഷണം ഏത് നിലയിലും യോജിക്കുന്ന കുമ്പളങ്ങിക്കാാരന്‍

പ്രൊഫ.കെ.വി തോമസിനോട് മാധ്യമങ്ങള്‍ ഇന്നലെ ചോദിച്ചത്.

ഉത്തരവും നമ്മള്‍ കേട്ടതാണല്ലോ..

'ബി.ജെ.പി യില്‍ ചേരുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് '..

ഈ രാഷ്ട്രീയക്കാരെല്ലാം കണക്കാണെന്നേ, ഇടതും വലതും തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നേ എന്ന് ദിവസവും നൂറാവര്‍ത്തി പറയുന്ന നിഷ്‌കളങ്ക നാട്യക്കാര്‍ മനസിലാക്കുമോ എന്തോ,

ഇടതും വലതും തമ്മിലുള്ള താരതമ്യപ്പെടുത്താന്‍ പോലും പറ്റാത്ത ധ്രുവങ്ങളിലാണെന്ന്.


Read More >>