സ്ത്രീ സംഭാവനകള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് അന്ധന്മാരുടേത്: മനു എസ് പിള്ള

ഡി.സി ബുക്സ് ഫോക്കസ് മാളിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

സ്ത്രീ സംഭാവനകള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് അന്ധന്മാരുടേത്: മനു എസ് പിള്ള

കോഴിക്കോട്: ചരിത്ര കാലത്തെ സ്ത്രീ സംഭാവനകൾ കാണാൻ കഴിഞ്ഞില്ലെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സമൂഹത്തെ അന്ധരെന്ന് പറയേണ്ടിവരുമെന്ന് എഴുത്തുകാരൻ മനു എസ് പിള്ള. ഡി.സി ബുക്സ് പുറത്തിറക്കിയ മനു എസ് പിള്ളയുടെ 'ദി കോർട്ടെസാൻ, ദി മഹാത്മ ആൻഡ് ദി ഇറ്റാലിയൻ ബ്രാഹ്മിൺ: ടെയ്ൽസ് ഫ്രം ഇന്ത്യൻ ഹിസ്റ്ററി' എന്ന പുസ്തകവുമായി ബന്ധപ്പെട്ട് ഡി.സി ബുക്സ് ഫോക്കസ് മാളിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‍

നമ്മുടെ നാട്ടിൽ പല തവണകളായി സ്ത്രീകൾ രാജ്യം ഭരിക്കുകയും ഭരണകാര്യങ്ങളിൽ ശക്തമായ ഇടപെടുകയും ചെയ്തിട്ടുണ്ട്. അതൊന്നും മറന്നുകൊണ്ട് ഒരു സമൂഹത്തിന് മുന്നോട്ടുപോവുക സാധ്യമല്ല. ചരിത്രത്തിലെ സ്ത്രീകളുടെയും മറ്റു പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും തലങ്ങൾ നാം വിസ്മരിക്കാൻ പാടില്ല.

സ്ത്രീ സംഭാവനകള്‍ കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് അന്ധന്മാരുടേത് മനു എസ് പിള്ളചരിത്രത്തെ നമ്മൾ ചോദ്യം ചെയ്തുകൊണ്ടേ ഇരിക്കണമെന്നും മാറ്റങ്ങളിൽ നിന്നാണ് സംസ്കാരം ഉരുത്തിരിയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചർച്ചക്ക് പ്രോവിഡൻസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവി ഡോക്ടർ ബിന്ദു ആമാട്ട് നേതൃത്വം നൽകി.

Next Story
Read More >>