ഉത്തരം ഭൂപടത്തിൽ രേഖപ്പെടുത്തണം. നാലു മാർക്കിന്റെ ചോദ്യമാണിത്. സാധാരണ ഭൂപടം ചോദ്യപ്പേപ്പറിൽ അച്ചടിക്കുകയാണു പതിവ്. പ്രളയത്തെ തുടര്‍ന്നു പാദവാർഷിക പരീക്ഷ റദ്ദുചെയ്ത സാഹചര്യത്തിൽ ഈ വർഷം നടക്കുന്ന ആദ്യപരീക്ഷയിൽ തന്നെ വീഴ്ച സംഭവിച്ചതു പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്

ഭൂപടം മറന്ന് പത്താംതരം ചോദ്യപേപ്പര്‍

Published On: 12 Dec 2018 12:36 PM GMT
ഭൂപടം മറന്ന്   പത്താംതരം   ചോദ്യപേപ്പര്‍

ആര്‍.രോഷിപാല്‍

കോഴിക്കോട്: പത്താംതരം അർദ്ധവാർഷിക പരീക്ഷയിലെ സാമൂഹ്യശാസ്ത്രം ചോദ്യപേപ്പറിൽ അച്ചടിക്കാൻ മറന്ന ഭൂപടത്തിനായി നെട്ടോട്ടമോടി അദ്ധ്യാപകർ. ഇന്നുരാവിലെ നടന്ന പരീക്ഷയുടെ ചോദ്യപേപ്പറിൽ ഭൂപടം അച്ചടിച്ചില്ലെന്ന് ഇന്നലെ വൈകുന്നേരമാണ് വിദ്യാഭ്യാസവകുപ്പ് തിരിച്ചറിഞ്ഞത്. ഭൂപടം അതത് സ്‌കൂളുകൾ അച്ചടിച്ച് ചോദ്യപേപ്പറിനൊപ്പം പരീക്ഷാർത്ഥികൾക്കു നൽകണമെന്ന നിർദ്ദേശം തൊട്ടുപിന്നാലെ ജില്ലാ വിദ്യാഭ്യാസ ഉപഓഫീസർമാർക്ക് ഡി.പി.ഐ നൽകുകയായിരുന്നു. ഡി.പി.ഐയുടെ നിർദ്ദേശം ഡി.ഡി.ഇ ഓഫീസിൽ നിന്ന് ഇന്നലെ രാത്രിയോടെയാണ് പ്രധാനാദ്ധ്യാപകർക്കു കൈമാറിയത്. പ്രവൃത്തിസമയം കഴിഞ്ഞതിനു ശേഷം ലഭിച്ച ഇൗമെയിൽ ഇന്നു രാവിലെയാണു ഭൂരിഭാഗം പ്രധാനഅദ്ധ്യാപകരുടേയും ശ്രദ്ധയിൽപെട്ടത്. ഭൂപടത്തിന്റെ രൂപരേഖയുടെ പകർപ്പ് സഹിതമാണ് സ്‌കൂളുകൾക്ക് ഇമെയിലിൽ ലഭിച്ചത്.

ഇതോടെ അവസാന സെക്കന്റിൽ ഭൂപടത്തിന്റെ പകർപ്പ് സംഘടിപ്പിക്കാൻ നെട്ടോട്ടമോടേണ്ട അവസ്ഥയിലായി അദ്ധ്യാപകർ. ചോദ്യങ്ങൾക്ക് അനുസരിച്ച്

ഉത്തരം ഭൂപടത്തിൽ രേഖപ്പെടുത്തണം. നാലു മാർക്കിന്റെ ചോദ്യമാണിത്. സാധാരണ ഭൂപടം ചോദ്യപ്പേപ്പറിൽ അച്ചടിക്കുകയാണു പതിവ്. പ്രളയത്തെ തുടര്‍ന്നു പാദവാർഷിക പരീക്ഷ റദ്ദുചെയ്ത സാഹചര്യത്തിൽ ഈ വർഷം നടക്കുന്ന ആദ്യപരീക്ഷയിൽ തന്നെ വീഴ്ച സംഭവിച്ചതു പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. പ്രതിപക്ഷസംഘടനകളും കെ.എസ്.യുവും പ്രതിഷേധവുമായി രംഗത്തെത്തി. പത്താംതരം അർദ്ധവാർഷിക പരീക്ഷ വിദ്യാഭ്യാസ വകുപ്പ് ലാഘവത്തോടെയാണ് കാണുന്നതെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് കെ.എം.അഭിജിത്ത് ആരോപിച്ചു.

Top Stories
Share it
Top