'സമ്മാനത്തുക നല്‍കാതെ മാതൃഭൂമി പറ്റിച്ചു'

കഥാമത്സര ഫലത്തിന്റെ ചുരുക്കപ്പട്ടികയിൽ ഒന്നാമത് ഇടംപിടിച്ച സ്നേഹ തോമസാണ് ആരോപണവുമായി രം​ഗത്തെത്തിയത്

സമ്മാനത്തുക നല്‍കാതെ മാതൃഭൂമി പറ്റിച്ചു

കോഴിക്കോട്: മാതൃഭൂമി ഇന്റർനാഷണൽ ഫെസ്റ്റിവെൽ ഓഫ് ലെറ്റേഴ്സിന്റെ ഭാ​ഗമായി നടത്തിയ കഥാപുരസ്ക്കാരത്തിന് സമ്മാനത്തുക നൽകാതെ വഞ്ചിച്ചതായി യുവകഥാകാരി. കഥാമത്സര ഫലത്തിന്റെ ചുരുക്കപ്പട്ടികയിൽ ഒന്നാമത് ഇടംപിടിച്ച സ്നേഹ തോമസാണ് മാതൃഭുമിക്കെതിരേ ആരോപണവുമായി രം​ഗത്തെത്തിയത്.

പത്തുപേരുള്ള ചുരുക്കപ്പട്ടികയിൽ ഒന്നാമതുള്ള താനാണ് ഒന്നാംസ്ഥാനക്കാരിയെന്നും തനിക്ക് അർഹതപ്പെട്ട രണ്ടു ലക്ഷം രൂപ നൽകിയില്ലെന്നുമാണ് സ്നേഹയുടെ പരാതി. ഫേസ്ബുക്കിലൂടെയാണ് പരാതിയുമായി സ്നേഹ രം​ഗത്തത്തെത്തിയത്.


ചെറുകഥയ്ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയുമായി കഥ ഫെസ്റ്റിവൽ എന്ന പരസ്യത്തോടെയാണ് മാതൃഭൂമി കഥാപുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചത്.

രണ്ടുലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 75,000 രൂപയുമാണ് പ്രഖ്യാപിച്ചത്. എന്നാൽ പുരസ്‌ക്കാരത്തുക നൽകാതെ മികച്ച 10 പേർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയാണ് ചെയ്തത്. അതേസമയം കഥകൾക്ക് നിലവാരമില്ലെന്ന് ജൂറി തന്നെ അറിയിച്ച സാഹചര്യത്തിലാണ് തുക നൽകേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ആഴ്ചപ്പതിപ്പ് ചീഫ് സബ് എഡിറ്റർ സുഭാഷ് ചന്ദ്രൻ പ്രതികരിച്ചു.

സമ്മാനിതമാകാൻ നിസ്സംശയം അർഹമായ ഒരു കഥ പോലും ഇല്ലാത്തതിനാൽ ഇത്തവണ ഒന്നും രണ്ടും മൂന്നും അവാർഡുകൾ നൽകുന്നില്ലെന്ന് എം.ടി വാസുദേവൻനായർ അദ്ധ്യക്ഷനും എം മുകുന്ദൻ, സി.വി ബാലകൃഷ്ണൻ, ഇ സന്തോഷ് കുമാർ എന്നിവർ അംഗങ്ങളുമായ വിധിനിർണയസമിതി തീരുമാനമെടുക്കുകയായിരുന്നുവെന്നാണ് മാതൃഭൂമി പുരസ്ക്കാരവിതരണ വാർത്തയിലുള്ളത്.

കേരളത്തിലില്ലാത്തതിനാൽ പുരസ്ക്കാരം വാങ്ങാന്‍ സുഹൃത്തിനെയാണ് അയച്ചതെന്നും അവിടെ ചെന്നപ്പോൾ ഒരു വാറോല മാത്രമാണ് ലഭിച്ചതെന്നും തന്റെ കഥ മാതൃഭൂമിയുടെ ഒരു പ്രസിദ്ധീകരണത്തിലും നല്‍കേണ്ടതില്ലെന്നും സ്നേഹ പറയുന്നു. മൂന്നേമുക്കാൽ ലക്ഷം രൂപയുടെ സമ്മാനമാണ് ഒരുമാസം മുമ്പത്തെ പരസ്യത്തിലെ വാഗ്ദാനം.

എന്നാൽ സംസ്ഥാന സർക്കാരിന്റെ പണം കൂടി വാങ്ങി നടത്തിയ സാഹിത്യോത്സവത്തിൽ പറ്റിക്കപ്പെട്ടുവെന്ന തോന്നലാണ് തനിക്കുണ്ടായത്. അതിനാൽ കഥാപുരസ്ക്കാരത്തിൽ നിന്ന് 'വെജിറ്റേറിയൻ സമരങ്ങൾ' എന്ന കഥ പിൻവലിക്കുന്നതായും സ്നേഹ കുറിക്കുന്നു


രണ്ടുലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനമായി 75,000 രൂപയുമാണ് പ്രഖ്യാപിച്ചത്. എന്നാൽ പുരസ്‌ക്കാരത്തുക നൽകാതെ മികച്ച 10 പേർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയാണ് ചെയ്തത്. അതേസമയം കഥകൾക്ക് നിലവാരമില്ലെന്ന് ജൂറി തന്നെ അറിയിച്ച സാഹചര്യത്തിലാണ് തുക നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്

- സുഭാഷ് ചന്ദ്രന്‍

(മാതൃഭൂമി ആഴ്ചപ്പതിപ്പ് ചീഫ് സബ് എഡിറ്റര്‍)

Read More >>