മന്ത്രി എം.എം മണിയുടെ ശസ്ത്രക്രിയ ഇന്ന്

കാലുകൾക്ക് ബലക്കുറവ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മന്ത്രി എം.എം മണിയുടെ ശസ്ത്രക്രിയ ഇന്ന്

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെ ശസ്ത്രക്രിയ ഇന്ന്. രാവിലെ എട്ടു മണിക്ക് ന്യൂറോ സർജന്മാർ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ ചെയ്യുന്നത്.

തലയോട്ടിക്കുള്ളിൽ കട്ട പിടിച്ച രക്തം മാറ്റുന്നതിനാണ് ശസ്ത്രക്രിയ നടത്തുന്നത്. കാലുകൾക്ക് ബലക്കുറവ് ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.

Read More >>