അറിയാമോ? വഡനഗറില്‍ കോണ്‍ഗ്രസ് പരിപാടിയുടെ വളണ്ടിയറായിരുന്നു നരേന്ദ്ര മോദി!

കോണ്‍ഗ്രസ് പരിപാടിയില്‍ മോദി വളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്നു എന്ന് എത്രപേര്‍ക്കറിയാം.

അറിയാമോ? വഡനഗറില്‍ കോണ്‍ഗ്രസ് പരിപാടിയുടെ വളണ്ടിയറായിരുന്നു നരേന്ദ്ര മോദി!

ന്യൂഡല്‍ഹി: ഇന്ന് 69-ാം വയസ്സിലേക്ക് പ്രവേശിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് മുക്തഭാരതമാണ് തന്റെ സ്വപ്‌നം എന്ന് പ്രഖ്യാപിച്ച നേതാവാണ് അദ്ദേഹം. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയെ നിലംപരിശാക്കാനും മോദിക്കായി.

എന്നാല്‍ സ്വന്തം ഗ്രാമമായ വഡനഗറില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ മോദി വളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്നു എന്ന് എത്രപേര്‍ക്കറിയാം. അങ്ങനെയൊരു കഥയുണ്ട്.

നരേന്ദ്രമോദിയുടെ ജീവിതത്തെ കുറിച്ച് എം.വി കാമത്തും കാലിന്ദി രന്ധേരിയും ചേര്‍ന്നെഴുതിയ മാന്‍ ഓഫ് ദ മൊമന്റ് എന്ന പുസ്തകത്തിലാണ് മോദിയെ കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള കഥയുള്ളത്.

പ്രാദേശിക കോണ്‍ഗ്രസ് നേതാവായ റാസിക്ഭായ് ദവെയുടെ നേതൃത്വത്തില്‍ വഡനഗറില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് പരിപാടിയില്‍ കോണ്‍ഗ്രസ് ബാഡ്ജുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് മോദി ഏറ്റെടുത്തത്. അന്ന് ആറു വയസ്സു മാത്രം പ്രായമുള്ള ബാലനെ ദവെ പ്രത്യേകം ഓര്‍ക്കുന്നതായി പുസ്തകത്തിലുണ്ട്.

വഡനഗറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവും മഹാത്മാഗാന്ധിയുടെയും വിനോഭ ഭാവെയുടെയും അനുയായിയായ ദ്വാരക ദാസ് ജോഷിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മോദി ബാഡ്ജുകള്‍ വിറ്റ് പരിപാടിയുടെ വിജയത്തിനായി പണം സ്വരൂപിച്ചിരുന്നു എന്നാണ് ഇദ്ദേഹം ഗ്രന്ഥകാരോട് വെളിപ്പെടുത്തിയിരുന്നത്.

2009ല്‍ ദ്വാരകജോഷി മരിച്ച വേളയില്‍ ആദരമര്‍പ്പിക്കാനായി നരേന്ദ്രമോദി അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. കോണ്‍ഗ്രസ് നേതാവ് റാസിക്ഭായ് ദവെയുമായും മോദി ബന്ധം പുലര്‍ത്തിയിരുന്നു. ദവെയുടെ ഭാര്യ സരളാബെന്‍ ഇവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ കഥ പറയുന്നത് ഇങ്ങനെ;

' 1999ല്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്നു മോദി. അക്കാലത്താണ് മോദി പഠിച്ച വഡനഗറിലെ സ്‌കൂള്‍ അതിന്റെ സുവര്‍ണ ജൂബിലി ആഘോഷം നടത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ ഒരാള്‍ മോദിയായിരുന്നു. ആ ചടങ്ങിന് മോദി എത്തിയപ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്ന റസിക്ഭായിയിയുടെ കാല്‍തൊട്ടു വന്ദിച്ചു. അന്ന് വെവ്വേറെ രാഷ്ട്രീയകക്ഷികളിലായിരുന്നു ഇരുവരും.'

Read More >>