മഴ വരുന്നു

തെക്കുപടിഞ്ഞാറൻ കാലവര്‍ഷം ജൂണ്‍ ആദ്യവാരം

മഴ വരുന്നു

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ജൂൺ ആദ്യആഴ്ചയോടെ കേരളത്തിലെത്തും. അന്തമാൻ നിക്കോബാർ ദ്വീപുകളിൽ കാലവർഷമെത്തിയതായും ജൂൺ ആറുമുതൽ കേരളത്തിൽ മഴയെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ്(ഐ.എം.ഡി.) അറിയിച്ചു. ഈവർഷം വേനൽമഴ ലഭിച്ചത് സാധാരണയിലും കുവായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

രാജ്യത്താകമാനം ഈ വർഷം ലഭിച്ച വേനൽമഴയിൽ 22 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയതായും ഐ.എം.ഡി. അറിയിച്ചു. വേനൽമഴ കുറഞ്ഞതോടെ അണക്കെട്ടിലെ ജലനിരപ്പും അപകടകരമായ നിലയിൽ കുറഞ്ഞിട്ടുണ്ട്.

ഈ വർഷം മാർച്ച് ഒന്നുമുതൽ മേയ് 15വരെ 75.9 മില്ലിമീറ്റർ മഴയാണ് പെയ്തത്.

96.8 മില്ലിമീറ്റർ മഴയാണ് ഈ കാലയളവിൽ ലഭിക്കാറുള്ളത്. നിർണായകമായ വേനൽമഴ കുറഞ്ഞതോടെ ഇത് കാർഷിക മേഖലയെയും വലിയ രീതിയിൽ ബാധിക്കാനിടയുണ്ട്.

Read More >>