നാലു മാസം; നാസികിലെ വ്യവസായ മേഖലയില്‍ തൊഴില്‍ നഷ്ടമായത് ഇരുപതിനായിരം പേര്‍ക്ക്

രാജ്യത്തെ ഏറ്റവും വലിയ ഓട്ടോ ഹബ്ബാണ് നാസിക്.

നാലു മാസം; നാസികിലെ വ്യവസായ മേഖലയില്‍ തൊഴില്‍ നഷ്ടമായത് ഇരുപതിനായിരം പേര്‍ക്ക്

നാസിക്: രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യം കൂട്ടതൊഴില്‍ നഷ്ടത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ നല്‍കി വ്യവസായ മേഖല. മഹാരാഷ്ട്ര നാസികിലെ വ്യവസായ മേഖലയില്‍ നിന്ന് കഴിഞ്ഞ നാലു മാസത്തിനിടെ പിരിച്ചുവിട്ടത് ഇരുപതിനായിരം പേരെയാണ് എന്ന് നാസിക് ഇന്‍ഡസ്ട്രിയല്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്റെ കണക്കുകള്‍ പറയുന്നു.

'ഒന്നിനെ കുറിച്ചും നന്നായി ചിന്തിക്കാന്‍ ഇപ്പോള്‍ എനിക്കാവുന്നില്ല. ഒരു ഭാവി ഞാന്‍ കാണുന്നില്ല. ഒരു പ്രതീക്ഷയുമില്ല. ഇരുട്ടു മാത്രമേ മുന്നിലുള്ളൂ' - തന്റെ ബിസിനസിനെ കുറിച്ച് ജിം വ്യവസായായ രാജേന്ദ്ര യാദവ് പറയുന്ന വാക്കുകളാണിത്.

ഇന്ത്യയിലെ ഏറ്റവും വലിയ ജിം ഉപകരണ ഉല്‍പ്പാദന കമ്പനിയാണ് ജാദവിന്റെ സണ്‍സണ്‍ ഇന്‍ഡസ്ട്രി പ്രൈവറ്റ് ലിമിറ്റഡ്. 80 കോടിയായിരുന്നു വാര്‍ഷിക വരുമാനം. നിലവിലെ സാമ്പത്തിക മാന്ദ്യത്തില്‍ ആ കണക്കില്‍ എത്തുമെന്ന് അദ്ദേഹത്തിന് വിശ്വാസമേ ഇല്ല.

സര്‍ക്കാര്‍ ആണ് കമ്പനിയുടെ പ്രധാന ഉപഭോക്താക്കള്‍. രാജ്യത്തെ മിക്ക മുനിസിപ്പാലിറ്റികളും ജിം ഉപകരണങ്ങള്‍ക്കായി എത്തുന്നത് ഇവിടെയാണ്. എന്നാല്‍ എട്ടു മുതല്‍ പന്ത്രണ്ടു മാസം മുമ്പു വരെ നല്‍കിയ ബില്ലുകള്‍ ഇനിയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പണമായി തിരിച്ചുതന്നിട്ടില്ല. രൂക്ഷമായ പണദൗര്‍ലഭ്യതയാണ് അനുഭവിക്കുന്നത്- അദ്ദേഹം പറഞ്ഞു.

നാസിക് ഇന്‍ഡസ്ട്രിയല്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ അതിന്റെ ചരിത്രത്തില്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് നിലവിലേത് എന്ന് അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് മന്‍ഗേഷ് പതങ്കാര്‍ ന്യൂസ് ക്ലികിനോട് പറഞ്ഞു.

' ഞാന്‍ ഇലക്ട്രോപ്ലെയ്റ്റാണ് ഉണ്ടാക്കുന്നത്. ഞങ്ങളുടെ കമ്പനിയില്‍ 70 തൊഴിലാളികള്‍ ഉണ്ടായിരുന്നു. അതിപ്പോള്‍ 34 ആയി. ഒരു വര്‍ഷം മുമ്പ് അമ്പതിനായിരം ഘടകങ്ങള്‍ ഞങ്ങള്‍ ദിവസം ഉണ്ടാക്കുമായിരുന്നു. അതിപ്പോള്‍ പൂജ്യമായി. ഇപ്പോള്‍ ആഴ്ചയില്‍ അഞ്ചു ദിവസമാണ് ജോലിക്കാര്‍ വരുന്നത്. ജോലിയുമില്ല. എന്തു സംഭവിക്കുമെന്ന് ആര്‍ക്കും ഒരുപിടിയും കിട്ടുന്നില്ല' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി.എസ്.ടിയും നോട്ടുനിരോധനവുമാണ് എല്ലാറ്റിന്റെയും നട്ടെല്ലൊടിച്ചതെന്ന് പതങ്കാര്‍ കുറ്റപ്പെടുത്തുന്നു.

' ഒരു വ്യവസായ നേതാവും ജി.എസ്.ടിക്ക് എതിരല്ല. ഏകീകൃത ജി.എസ്.ടി നിരക്കാണ് ഞങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമാകുക. അത് നടപ്പാക്കുന്നതിന്റെ തുടക്കത്തിലെ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടതു തന്നെയാണ്. എന്നാല്‍ ജി.എസ്.ടി എന്ന പേരില്‍ അതിസങ്കീര്‍ണ്ണമായ നികുതി ഘടനയാണ് ഇപ്പോഴുള്ളത്' - അദ്ദേഹം ചൂണ്ടിക്കാട്ടി.

' ഞങ്ങള്‍ക്കിടയില്‍ വളയുണ്ടാക്കുന്ന ഒരാളുണ്ടായിരുന്നു. പാഴ് വസ്തുക്കളില്‍ നിന്നായിരുന്നു നിര്‍മാണം. ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിലെ സ്ത്രീകളെ വെച്ചാണ് ഇതുണ്ടാക്കിയിരുന്നത്. എന്നാല്‍ നോട്ടുനിരോധനം രാജ്യത്തിന്റെ അസംഘടിത മേഖലയെ തന്നെ തകര്‍ത്തു. ആ സ്ഥാപനം സമ്പൂര്‍ണ്ണമായി പൂട്ടി. ആരാണ് പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചത്? പാഴ് വസ്തുക്കള്‍ എടുത്തവരും ആ പാവം സ്ത്രീകളും' - അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ഓട്ടോ ഹബ്ബാണ് നാസിക്.

Next Story
Read More >>