സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ കോണ്‍ഗ്രസ് വിട്ടു- പാര്‍ട്ടിയില്‍ ഞെട്ടല്‍

പാര്‍ട്ടി വിട്ട ശേഷം സാമൂഹിക പ്രവര്‍ത്തനത്തില്‍ കൗര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ട്വീറ്റിലുണ്ട്

സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ കോണ്‍ഗ്രസ് വിട്ടു- പാര്‍ട്ടിയില്‍ ഞെട്ടല്‍

സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ കോണ്‍ഗ്രസ് വിട്ടു-പാര്‍ട്ടിയില്‍ ഞെട്ടല്‍ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ നവ്‌ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്‌ജോത് കൗര്‍ കോണ്‍ഗ്‌സില്‍ നിന്ന് രാജിവച്ചു. മാദ്ധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗള്‍ ഇവരുടെ രാജി സാമൂഹിക മാദ്ധ്യമത്തിലൂടെ അറിയിച്ചത്.

പാര്‍ട്ടി വിട്ട ശേഷം സാമൂഹിക പ്രവര്‍ത്തനത്തില്‍ കൗര്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ട്വീറ്റിലുണ്ട്.

2016ലാണ് ഇവര്‍ കോണ്‍ഗ്രസിലെത്തിയത്. നേരത്തെ, അമൃത്സര്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇവരുടെ പേര് പറഞ്ഞു കേട്ടിരുന്നു. ടിക്കറ്റ് കിട്ടാഞ്ഞതിനു പിന്നാലെ, അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി അമരീന്ദര്‍സിങും പാര്‍ട്ടിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആശാ കുമാരിയും ആണെന്ന് ഇവര്‍ ആരോപിച്ചിരുന്നു.

ഈ വര്‍ഷം ജൂണില്‍ സിദ്ദു, അമരീന്ദര്‍ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുയും ചെയ്തിരുന്നു.

Read More >>