പമ്പയില്‍ രണ്ട് ബി.ജെ.പി.നേതാക്കള്‍ കസ്റ്റഡിയില്‍

പൊലീസ് നിര്‍ദേശം അനുസരിക്കാതെ മലചവിട്ടാന്‍ ശ്രമം നടത്തിയ രണ്ട് ബി.ജെ.പി.നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പമ്പയില്‍ രണ്ട് ബി.ജെ.പി.നേതാക്കള്‍ കസ്റ്റഡിയില്‍

പമ്പ: പൊലീസ് നിര്‍ദേശം അനുസരിക്കാതെ മലചവിട്ടാന്‍ ശ്രമം നടത്തിയ രണ്ട് ബി.ജെ.പി.നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി.സംസ്ഥാന സമിതിയംഗം എം.ബി.രാജഗോപാലിനെ നിലയ്ക്കലില്‍ നിന്നും ബി.ജെ.പി. കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റ് രാജ് മോഹനെ പമ്പയില്‍ നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെങ്ങന്നൂരില്‍ നിന്നും പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ വരുംവഴിയാണ് രാജഗോപാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.

ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് പേരെ പൊലീസ് ദര്‍ശനം നടത്താന്‍ അനുവദിച്ചു. നിലയ്ക്കല്‍ സ്റ്റേഷനിലെത്തിയ രാജഗോപാലിനോട് അസി.സ്പെഷല്‍ ഓഫീസര്‍ റെജി എബ്രഹാം നോട്ടീസില്‍ ഒപ്പിട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാജഗോപാല്‍ അത് വിസമ്മതിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ സ്വന്തം നാടായ ചെങ്ങന്നൂരിലേക്ക് പൊലീസ് കൊണ്ടുപോയി. രാജഗോപാലിന്റെ പേരില്‍ രണ്ട് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പിന്നീട് അറിയിച്ചു. രാജ്മോഹനെ വൈകുന്നേരം ആറേകാലോടെയാണ് പൊലീസ് പമ്പയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

Read More >>