രണ്ടാമതൊരു സീറ്റിനു വേണ്ടി ജോസ്.കെ മാണി ചർച്ചയ്ക്ക് തയ്യാറായില്ല; പി.ജെ ജോസഫ്

യു.ഡി.എഫ് സ്ഥാനാർത്ഥികൾക് വേണ്ടി മുന്നിൽ നിൽക്കും. പാർട്ടി യിൽ ഉൾപാർട്ടി ജനാധിപത്യത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും ജോസഫ് പറഞ്ഞു.

രണ്ടാമതൊരു സീറ്റിനു വേണ്ടി ജോസ്.കെ മാണി ചർച്ചയ്ക്ക് തയ്യാറായില്ല; പി.ജെ ജോസഫ്

ഇടുക്കി: ലോക് സഭാ തെരഞ്ഞെടുപ്പിൽ രണ്ടാമതൊരു സീറ്റിനു വേണ്ടി പാർട്ടി വൈസ് ചെയർമാൻ ജോസ്.കെ മാണി ചർച്ചയ്ക്ക് തയ്യാറായില്ലെന്ന് വർക്കിങ് ചെയർമാൻ പി.ജെ ജോസഫ്. തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സ്ഥാനാർത്ഥികൾക് വേണ്ടി മുന്നിൽ നിൽക്കും. പാർട്ടി യിൽ ഉൾപാർട്ടി ജനാധിപത്യത്തിനു വേണ്ടി പ്രവർത്തിക്കുമെന്നും ജോസഫ് പറഞ്ഞു.

രണ്ടാമതൊരു സിറ്റ‌് തരില്ലെന്ന‌് കോണ്‍ഗ്രസ‌് അറിയിച്ചിരുന്നു. അതുകൊണ്ട‌് കേരളാ കോണ്‍ഗ്രസിന്റെ സീറ്റ് ഇടുക്കിയില്‍ ആക്കുക എന്നതായിരുന്നു ആവശ്യപെട്ട കാര്യം. ഇത് ചര്‍ച്ച ചെയ്യാന്‍ ജോസ് കെ മാണിയെ യുഡിഎഫ‌് നേതാക്കള്‍ വിളിച്ചെങ്കിലും മാണി ചര്‍ച്ചക്ക് തയ്യാറായില്ലെന്നും പി ജെ ജോസഫ‌് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നിന്ന‌് തന്നെ മനപൂര്‍വ്വമാണ് മാറ്റി നിര്‍ത്തിയത്. സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന‌് മാറ്റി നിര്‍ത്തുന്നതിനുവേണ്ടി പ്രാദേശികവാദമാണ‌് ഉപയോഗിച്ചത‌്. പാര്‍ടിയിലെ എല്ലാ കീഴ്വഴക്കങ്ങളും തെറ്റിക്കുകയായിരുന്നു. യുഡിഫ് നേതാക്കള്‍ ഇടപെട്ട് പ്രശനം പരിഹരിക്കണമെന്ന് പറഞ്ഞിരുന്നു. എന്നാൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം വന്നു. അത് അംഗീകരിക്കാൻ പറ്റാത്തതിനാൽ തെരഞ്ഞെടുപ്പിൽ നിന്നും യാണെന്നും ജോസഫ് വ്യക്തമാക്കി.

Read More >>