കോവിഡ്: ഇന്ന് രാത്രി എട്ടിന് വീണ്ടും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും- നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് കഴിഞ്ഞി ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു

കോവിഡ്: ഇന്ന് രാത്രി എട്ടിന് വീണ്ടും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും- നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. വിഷയത്തില്‍ രണ്ടാം തവണയാണ് മോദിയുടെ അഭിസംബോധന.

സാമ്പത്തിക പാക്കേജ് അടക്കുള്ള നിര്‍ണായക പ്രഖ്യാപനങ്ങള്‍ മോദിയുടെ പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ അഭിസംബോധനത്തില്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങ് അടക്കമുള്ള കാര്യങ്ങളാണ് മോദി ഊന്നിപ്പറഞ്ഞിരുന്നത്. ഞായറാഴ്ച നടന്ന ജനതാ കര്‍ഫ്യൂവായിരുന്നു മറ്റൊരു പ്രഖ്യാപനം.

പലരും അടച്ചുപൂട്ടലുകളെ ഇപ്പോഴും ഗൗരവമായി എടുക്കുന്നില്ലെന്ന് കഴിഞ്ഞി ദിവസം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയ്തിരുന്നു. സ്വയം സുരക്ഷിതരാകണമെന്നും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ഇതിനോടകം രാജ്യത്തെ 560 ജില്ലകളിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയുള്ള കണക്ക് പ്രകാരം കൊറോണ വൈറസ് കേസുകള്‍ 492 ആയി ഉയര്‍ന്നു.

Next Story
Read More >>