ചാള്‍സ് രാജകുമാരന് കൊറോണ; ആശങ്കയൊഴിയാതെ ബ്രിട്ടന്‍

സ്‌കോട്‌ലാന്‍ഡിലെ ബല്‍മോറല്‍ കാസിലില്‍ ക്വാറന്റൈനിലാണ് ഇപ്പോള്‍ വെയില്‍സ് രാജകുമാരന്‍.

ചാള്‍സ് രാജകുമാരന് കൊറോണ; ആശങ്കയൊഴിയാതെ ബ്രിട്ടന്‍

ലണ്ടന്‍: ബ്രിട്ടനിലെ ചാള്‍സ് രാജകുമാരന് കൊറോണ സ്ഥിരീകരിച്ചു. 71കാരനായ രാജകുമാരന് മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് കൊട്ടാരവൃത്തങ്ങള്‍ വ്യക്തമാക്കി. ഭാര്യ കാമില രാജകുമാരിയുടെ ആരോഗ്യനിലയും പരിശോധിച്ചെങ്കിലും ഇവര്‍ക്ക് കൊറോണയില്ല. സ്‌കോട്‌ലാന്‍ഡിലെ ബല്‍മോറല്‍ കാസിലില്‍ ക്വാറന്റൈനിലാണ് ഇപ്പോള്‍ വെയില്‍സ് രാജകുമാരന്‍.

കൊറോണ സ്ഥിരീകരിച്ച മൊണോക്കോയിലെ ആല്‍ബര്‍ട്ട് രാജകുമാരനുമായി ചാള്‍സ് രണ്ടാഴ്ച മുമ്പ് കൂടിക്കാഴ്ച നടത്തിയിരുന്നു. മാര്‍ച്ച് 10ന് ലണ്ടനിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ഇതിനു ശേഷം എലിസബത്ത് രാജ്ഞിയെയും ചാള്‍സ് കണ്ടതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ രാജ്ഞിക്ക് കൊറോണയില്ലെന്ന് കഴിഞ്ഞ ദിവസം ബക്കിങ് ഹാം കൊട്ടാരവൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

മാര്‍ച്ച് 12നായിരുന്നു രാജകുമാരന്റെ അവസാന പൊതു ചടങ്ങ്. നിരവധി പേരുമായി അന്ന് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.


Next Story
Read More >>