മോട്ടോര്‍ വാഹന നിയമം; രാജ്യത്തുടനീളം പ്രതിഷേധം- പിഴ കുറക്കാന്‍ സംസ്ഥാനങ്ങള്‍

കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയമാണിത്. അതിനാല്‍ പിഴ കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

മോട്ടോര്‍ വാഹന നിയമം; രാജ്യത്തുടനീളം പ്രതിഷേധം- പിഴ കുറക്കാന്‍ സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: പുതിയ മോട്ടോര്‍ വാഹന നിയമത്തിലെ പിഴ വ്യവസ്ഥയില്‍ പൊതുജനങ്ങളില്‍ നിന്ന് പ്രതിഷേധം കനത്തതോടെ, കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്താന്‍ സംസ്ഥാന സര്‍ക്കാറുകള്‍. പിഴത്തുക പാതിയാക്കാനാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആലോചന.

പത്തോളം സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കാക്കിയിട്ടില്ല. നടപ്പാക്കിയടിത്ത് പൊതുജനങ്ങളില്‍ നിന്നുള്ള പ്രതിഷേധം ശക്തമാണ്.

ബി.ജെ.പി അധികാരത്തിലിരിക്കുന്ന ഗുജറാത്തും കര്‍ണാടകയും ഉത്തരാഖണ്ഡും പിഴത്തുക കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളവും വൈകാതെ സമാന തീരുമാനമെടുക്കും. പശ്ചിമബംഗാള്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ നിയമം നടപ്പാക്കായിട്ടില്ല.

കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയമാണിത്. അതിനാല്‍ പിഴ കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. റോഡ് സുരക്ഷയെ മുന്‍നിര്‍ത്തിയുള്ള തീരുമാനണ്് ഇതെന്നും സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യം എന്തു കൊണ്ടാണ് മനസ്സിലാകാത്തത് എന്നറയില്ലെന്നും റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പ്രതികരിച്ചു. പിഴയില്‍ നിന്ന് വരുമാനം നേടുക സര്‍ക്കാറിന്റെ ഉദ്ദേശ്യമല്ലെന്നും മറിച്ച് ജീവന്‍ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിക്കല്‍, സീറ്റ് ബെല്‍റ്റ് ഇല്ലാതെ വാഹനമോടിക്കല്‍, അതിമഭാരം കയറ്റല്‍, മദ്യപിച്ച് വാഹനമോടിക്കല്‍ തുടങ്ങിയ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് 10 മടങ്ങ് പിഴവര്‍ദ്ധനാവാണ് പുതിയ മോട്ടോര്‍ വാഹന നിയമപ്രകാരം ഉണ്ടായത്. കുറ്റങ്ങള്‍ക്ക് അനുസരിച്ച് ആയിരം രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് പിഴ. ഇരുപതിനായിരം രൂപ മുതല്‍ അറുപതിനായിരം വരെ പിഴ കിട്ടിയ ഡ്രൈവര്‍മാര്‍ ഇതിനകം രാജ്യത്തുണ്ട്. യു.പിയില്‍ ലുങ്കിയുടുത്ത് വാഹനമോടിച്ച ട്രക്ക് ഡ്രൈവര്‍ക്ക രണ്ടായിരം രുപ പിഴ ചുമത്തിയത് അടക്കമുള്ള വിചിത്രമായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

1988 ല്‍ മോട്ടോര്‍ വാഹന ഭേദഗതി നിയമം പാസ്സാക്കിയപ്പോള്‍ ഉള്ള 500 രൂപ പിഴയ്ക്ക് തുല്യമാണ് ഇപ്പോഴത്തെ 5000 രൂപയെന്നു ഗഡ്കരി പറഞ്ഞു. യു.എസ് അടക്കമുള്ള രാജ്യങ്ങളില്‍ കര്‍ശനമായ നിയമങ്ങള്‍ പാലിക്കുന്നവര്‍ ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

നിയമം ക്രൂരമാണെന്നും നടപ്പാക്കില്ലെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. നിലവില്‍ നടപ്പാക്കാനാകില്ല എന്നാണ് രാജസ്ഥാന്‍ നിയമമന്ത്രി പി.സി ശര്‍മ പറഞ്ഞത്.

ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും മാസങ്ങള്‍ക്ക് അകലെയാണ് തെരഞ്ഞെടുപ്പ്. പുതിയ നിയമം നടപ്പാക്കുന്നത് തങ്ങളുടെ സാധ്യതയെ ഇല്ലാതാക്കുമെന്ന ഭയം ഭരണകക്ഷികള്‍ക്കുണ്ട്.

Next Story
Read More >>