സെറ്റ് സാരിയില്‍ മിന്നിത്തിളങ്ങി സൂപ്പര്‍ താരം പി.വി സിന്ധു; ചിത്രങ്ങള്‍ കാണാം

സെറ്റും മുണ്ടുമുടുത്ത് സിന്ധു അമ്മ പി വിജയയ്‌ക്കൊപ്പമാണ് ക്ഷേത്ര ദർശനം നടത്തിയത്. തത്സമയം ഫോട്ടോഗ്രാഫര്‍ എ. ജയമോഹന്‍ പകര്‍ത്തിയ ചിത്രങ്ങള്‍

സെറ്റ് സാരിയില്‍ മിന്നിത്തിളങ്ങി സൂപ്പര്‍ താരം പി.വി സിന്ധു; ചിത്രങ്ങള്‍ കാണാം

തിരുവനന്തപുരം: കേരളത്തിന്റെ ആദരം ഏറ്റുവാങ്ങാനായി തലസ്ഥാനത്തെത്തിയ ലോക ബാഡ്മിന്റൺ താരം പി.വി സിന്ധു തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിലും ആറ്റുകാൽ ക്ഷേത്രത്തിലും ദർശനം നടത്തി. സെറ്റും മുണ്ടുമുടുത്ത് സിന്ധു അമ്മ പി വിജയയ്‌ക്കൊപ്പമാണ് ക്ഷേത്ര ദർശനം നടത്തിയത്.


ഇന്നലെ രാത്രി എട്ടിനുള്ള വിമാനത്തിലാണ് ഹൈദരാബാദിൽ നിന്ന് സിന്ധു തിരുവനന്തപുരത്തെത്തിയത്. രാവിലെ 11 ന് തിരുവനന്തപുരം വഴുതക്കാട് എം.പി അപ്പൻ റോഡിലെ കേരള ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരം 'ഒളിമ്പിക് ഭവൻ' സിന്ധു സന്ദർശിച്ചു.

ഉച്ചയ്ക്ക് ശേഷം കേരള ഒളമ്പിക്‌സ് അസോസിയേഷനും സംസ്ഥാന കായിക വകുപ്പും സംയുക്തമായി സിന്ധുവിന് സ്വീകരണം നൽകും.

ഉച്ചക്ക് രണ്ടിന് സിന്ധുവിനെ സെൻട്രൽ സ്‌റ്റേഡിയത്തിൽ നിന്നും തുറന്ന ജീപ്പിൽ സൈക്കിളിങ് താരങ്ങൾ, റോളർ സ്‌കേറ്റിങ്, അശ്വാരുഡ പൊലീസ് സേന, വിവിധ കായിക താരങ്ങൾ എന്നിവർ ചേർന്ന് വൻജനാവലിയുടെ അകമ്പടിയോടെ ജിമ്മി ജോർജ്ജ് ഇൻഡോർ സ്‌റ്റേഡിയത്തിലേക്ക് റോഡ് ഷോ നടത്തും. 3.30 ന് ആദരിക്കൽ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. കായിക മന്ത്രി ഇ.പി ജയരാജൻ അദ്ധ്യക്ഷത വഹിക്കും.
Read More >>