റഫാല്‍: മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ടത് മോശം കരാറിലെന്ന് റിപ്പോര്‍ട്ട്

ഇന്ത്യന്‍ സംഘത്തിലെ ഉപദേഷ്ടാവ് എം.പി സിങ്, ധനകാര്യ മാനേജര്‍ എ ആര്‍ സുലേ, ജോയിന്റ് സെക്രട്ടറിയും അക്വിസിഷന്‍ മാനേജറുമായ രാജീവ് വര്‍മ എന്നിവര്‍ ചേര്‍ന്നാണ് റഫാല്‍ കരാറില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചുകൊണ്ട് കുറിപ്പെഴുതിയത്. റഫാല്‍ എടപാടില്‍ ഏര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ തലവനായ ഡെപ്യൂട്ടി ചീഫ് എയര്‍ സ്റ്റാഫിന് എഴുതിയ എട്ട് പേജുകളുള്ള കുറിപ്പ് അന്തിമ കരാര്‍ ഒപ്പിടുന്നതിന് മൂന്ന് മാസം മുമ്പാണ് എഴുതിയത്

റഫാല്‍: മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ടത് മോശം കരാറിലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:റഫാലില്‍ മോദി സര്‍ക്കാര്‍ ദസ്സോ ഏവിയേഷന്‍ കമ്പനിയുമായി ഒപ്പിട്ട കരാര്‍ യു.പി.എ സര്‍ക്കാരിന്റെ കരാര്‍ വ്യവസ്ഥകളെക്കാള്‍ മോശമെന്ന് വെളിപ്പെടുത്തല്‍.ഇതു സംബന്ധിച്ച് റഫാല്‍ എടപാടില്‍ ദസ്സോ കമ്പനിയുമായി ചര്‍ച്ചയിലേര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥര്‍ എഴുതിയ കുറിപ്പ് 'ദ ഹിന്ദു' പുറത്ത് വിട്ടു.മോദി സര്‍ക്കാരിന്റെ കരാര്‍ വ്യവസ്ഥകളില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇന്ത്യന്‍ സംഘത്തിലെ ഉപദേഷ്ടാവ് എം.പി സിങ്, ധനകാര്യ മാനേജര്‍ എ ആര്‍ സുലേ, ജോയിന്റ് സെക്രട്ടറിയും അക്വിസിഷന്‍ മാനേജറുമായ രാജീവ് വര്‍മ എന്നിവര്‍ ചേര്‍ന്നാണ് റഫാല്‍ കരാറില്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ പ്രകടിപ്പിച്ചുകൊണ്ട് കുറിപ്പെഴുതിയത്.റഫാല്‍ എടപാടില്‍ ഏര്‍പ്പെട്ടിരുന്ന ഉദ്യോഗസ്ഥ സംഘത്തിന്റെ തലവനായ ഡെപ്യൂട്ടി ചീഫ് എയര്‍ സ്റ്റാഫിന് എഴുതിയ എട്ട് പേജുകളുള്ള കുറിപ്പ് അന്തിമ കരാര്‍ ഒപ്പിടുന്നതിന് മൂന്ന് മാസം മുമ്പാണ് എഴുതിയത്.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് 126 വിമാനങ്ങളാണ് ദസ്സോയുമായി ചേര്‍ന്ന് നിര്‍മ്മിക്കാന്‍ ധാരണയായത്. ഇതില്‍ 18 വിമാനങ്ങള്‍ ദസ്സോ കൈമാറുകയും ശേഷിക്കുന്നവ എച്ച്.എ.എല്ലുമായി നിര്‍മ്മിക്കാനുമായിരുന്നു തീരുമാനിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ വന്നതോടെ 126 എന്നത് 36 എണ്ണമാക്കി കുറച്ചു.എച്ച്.എ.എല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഓഫ്‌സെറ്റിനെ പങ്കാളിയാക്കുകയും ചെയ്തു.36 യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാനാണ് വ്യവസ്ഥയെങ്കിലും വില 126 വിമാനങ്ങള്‍ വാങ്ങുന്നതിനേക്കാളും അധികമാണെന്നാണ് കുറിപ്പില്‍ പറയുന്നു. വേഗത്തില്‍ യുദ്ധവിമാനങ്ങള്‍ ലഭ്യമാക്കാനാണ് എണ്ണം ചുരുക്കിയതെന്നാണ് സര്‍ക്കാരിന്റെ വാദം.എന്നാല്‍ വിമാനങ്ങളുടെ കൈമാറ്റം മുന്‍ സര്‍ക്കാരിന്റെ കാലത്തെക്കാളും മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More >>