വിക്കറ്റിന് പിന്നില്‍ കിടുവാണ്; ധോണിയെ മറികടന്ന് റിഷഭ് പന്ത്

വിന്‍ഡീസ് പര്യടനത്തില്‍ മോശം ബാറ്റിങിന്റെ പേരില്‍ പഴി കേട്ടു കൊണ്ടിരിക്കെയാണ് വിക്കറ്റിനു പിന്നില്‍ പന്തിന്റെ മികച്ച പ്രകടനം

വിക്കറ്റിന് പിന്നില്‍ കിടുവാണ്; ധോണിയെ മറികടന്ന് റിഷഭ് പന്ത്

കിങ്സ്റ്റണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയുടെ റെക്കോര്‍ഡ് മറികടന്ന് റിഷഭ് പന്ത്. അതിവേഗത്തില്‍ 50 പേരെ പുറത്താക്കിയ റെക്കോര്‍ഡാണ് പന്ത് സ്വന്തം പേരിലാക്കിയത്.

വിന്‍ഡീസിനെതിരെയുള്ള ടെസ്റ്റില്‍ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ക്രൈക് ബ്രാത്ത്‌വൈറ്റിനെ പുറത്താക്കിയാണ് പന്ത് ഈ നാഴികക്കല്ല് പിന്നിട്ടത്. 50 പേരെ പുറത്താക്കാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന് വേണ്ടി വന്നത് 11 ടെസ്റ്റാണ്. ഇത്രയും പേരെ പുറത്താക്കാന്‍ ധോണിക്കു വേണ്ടി വന്നത് 15 ടെസ്റ്റാണ്.

പത്ത് ടെസ്റ്റില്‍ നിന്ന് അമ്പത് പേരെ പവലിയനിലേക്ക് അയച്ച ഓസീസിന്റെ ആഡം ഗില്‍ക്രിസ്റ്റ്, മാര്‍ക്ക് ബൗച്ചര്‍, ജോസ് ബട്‌ലര്‍, ടിം പെയ്‌നെ എന്നിവരാണ് പന്തിനും മുമ്പിലുള്ളത്.

വിന്‍ഡീസ് പര്യടനത്തില്‍ മോശം ബാറ്റിങിന്റെ പേരില്‍ പഴി കേട്ടു കൊണ്ടിരിക്കെയാണ് വിക്കറ്റിനു പിന്നില്‍ പന്തിന്റെ മികച്ച പ്രകടനം.

Next Story
Read More >>