സമസ്ത നേതാവ് എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ അന്തരിച്ചു

ഇരിങ്ങാട്ടിരിയിലെ ഭാര്യ വീട്ടിലായിരുന്നു അന്ത്യം.

സമസ്ത നേതാവ് എം.എം മുഹ്‌യുദ്ദീന്‍ മൗലവി ആലുവ അന്തരിച്ചു

ആലുവ: സമസ്ത കേന്ദ്രമുശാവറ അംഗവും പ്രമുഖ ഇസ്‌ലാമിക പണ്ഡിതനുമായ എം.എം മുഹ്‌യുദ്ദീന്‍ ആലുവ അന്തരിച്ചു. ഇരിങ്ങാട്ടിരിയിലെ ഭാര്യ വീട്ടിലായിരുന്നു അന്ത്യം. സമസ്ത തൃശൂര്‍ ജില്ലാ സെക്രട്ടറിയാണ്.

കാല്‍ നൂറ്റാണ്ടായി മുശാവറയില്‍ അംഗമാണ്. സി.എച്ച് ഹൈദ്രോസ് മുസ്ല്യാരുടെ ഒഴിവിലേക്കാണ് മുശാവറയില്‍ എത്തിയത്. എറണാകുളം ജില്ലയിലെ ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദ്,പെരുമ്പടപ്പ് പുത്തന്‍ പള്ളി,മലപ്പുറം ,തൃശ്ശൂര്‍ തു ടങ്ങി വിവിധ സ്ഥലങ്ങളില്‍ മുദരിസും ഖാസിയുമായി അര നൂറ്റാണ്ടോളം സേവനം ചെയ്തിട്ടുണ്ട്.

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഉപാദ്ധ്യക്ഷനാണ്.

Next Story
Read More >>