സൗദിയില്‍ പാശ്ചാത്യ മാതൃകയില്‍ കൂറ്റന്‍ സ്‌പോര്‍ട്‌സ് സിറ്റി പണിയാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍; വരുന്നത് ചെങ്കടലിന് തീരത്ത്

400 ബില്യണ്‍ പൗണ്ടാണ് പദ്ധതിക്കു വേണ്ടി നീക്കിയിരുത്തുന്നത്.

സൗദിയില്‍ പാശ്ചാത്യ മാതൃകയില്‍ കൂറ്റന്‍ സ്‌പോര്‍ട്‌സ് സിറ്റി പണിയാന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍; വരുന്നത് ചെങ്കടലിന് തീരത്ത്

റിയാദ്: സൗദി അറേബ്യയില്‍ പാശ്ചാത്യ മാതൃകയില്‍ കൂറ്റന്‍ കായിക നഗരം പണിയാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് വേദിയാകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക തുടക്കം കുറിക്കുന്നത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് കായിക നഗരമെന്ന് സ്‌പോര്‍ട്‌സ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

400 ബില്യണ്‍ പൗണ്ടാണ് പദ്ധതിക്കു വേണ്ടി നീക്കി വയ്ക്കുന്നത്.ചെങ്കടലിന്റെ വടക്കുപടിഞ്ഞാറന്‍ തീരത്ത് നിയോം എന്ന പേരിലാകും നഗരം പണിയുക. പദ്ധതിയുടെ വിദഗ്‌ദ്ധോപദേശത്തിനായി നിരവധി കായിക വിദഗ്ധരെ സൗദി ബന്ധപ്പെടുന്നുണ്ട്.

2030 ഓടു കൂടി മൊത്തം വരുമാനത്തിന്റെ 10 ശതമാനം ടൂറിസം മേഖലയില്‍ നിന്ന് കണ്ടെത്താനാണ് സൗദി വിഭാവനം ചെയ്യുന്നത്. എണ്ണയെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥ കുറച്ചു കൊണ്ടുവരികയാണ് മുഹമ്മദ് ബിന്‍ സല്‍മാന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് സൗദി വേദിയാകും. പഞ്ച ഘട്ട സൈക്ലിങ് സൗദി ടൂര്‍, ഫോര്‍മുല വണ്‍ കാര്‍ റേസ് തുടങ്ങിയവ അടുത്ത വര്‍ഷം സൗദിയില്‍ പ്രതീക്ഷിക്കാം.

അതിനിടെ, ശനിയാഴ്ച ആന്റണി ജോഷ്വയും ആന്‍ഡ്രെ റൂയിസ് ജൂനിയറും തമ്മിലുള്ള ലോക ഹെവിവെയ്റ്റ് ടൈറ്റില്‍ പോരാട്ടം റിയാദില്‍ നടക്കും.

Read More >>