ഉമര്‍ അബ്ദല്ലയുടെ തടങ്കല്‍; ഹര്‍ജി വേഗത്തില്‍ തീര്‍പ്പാനാകില്ല- കുറച്ചു കൂടി കാത്തിരുന്നു കൂടേ എന്ന് സുപ്രിംകോടതി

അടുത്തയാഴ്ച പരിഗണിക്കണമെന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ തുടര്‍ച്ചയായ ആവശ്യം തള്ളിയാണ് കോടതി നടപടി.

ഉമര്‍ അബ്ദല്ലയുടെ തടങ്കല്‍; ഹര്‍ജി വേഗത്തില്‍ തീര്‍പ്പാനാകില്ല- കുറച്ചു കൂടി കാത്തിരുന്നു കൂടേ എന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: കശ്മീരില്‍ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിലായ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയ്ക്ക് വേണ്ടി ഫയല്‍ ചെയ്യപ്പെട്ട ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ വേഗത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനാവില്ലെന്ന് സുപ്രിം കോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബഞ്ച് ഹര്‍ജി പരിഗണിക്കുന്നത് മാര്‍ച്ച് രണ്ടിലേക്ക് നീക്കി. അടുത്തയാഴ്ച പരിഗണിക്കണമെന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ തുടര്‍ച്ചയായ ആവശ്യം തള്ളിയാണ് കോടതി നടപടി. ഹര്‍ജിയില്‍ ജമ്മു കശ്മീര്‍ ഭരണകൂടത്തിന് കോടതി നോട്ടീസയച്ചു.

സഹോദരി സാറ പൈലറ്റാണ് ഉമര്‍ അബ്ദുല്ലയുടെ തടങ്കല്‍ ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. കോടതിയില്‍ നേരിട്ട് ഹാജരായിട്ടുള്ളത് ഉമറിന്റെ സഹോദരി സാറയാണ് എന്നും ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് സമര്‍പ്പിച്ചിട്ടുള്ളത് എന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഇത് നിയമമാണെന്നും സിബില്‍ വാദിച്ചു. ഇതിന് മറുപടിയായി നിങ്ങള്‍ ഒരുപാട് കാത്തിരുന്നില്ലേ. ഫയല്‍ ചെയ്യാന്‍ ഒരു വര്‍ഷം നിങ്ങള്‍ കാത്തിരുന്നു എന്നായിരുന്നു ജസ്റ്റിസ് മിശ്രയുടെ പ്രതികരണം.

ഒരു വര്‍ഷം കാത്തിരുന്നിട്ടില്ലെന്ന് സിബില്‍ ചൂണ്ടിക്കാട്ടി. കരുതല്‍ തടങ്കലിന് ഒന്നും ചെയ്യാനാകില്ല. ഇപ്പോള്‍ തടങ്കലില്‍ വെച്ചിട്ടുള്ളത് പൊതുസുരക്ഷാ നിയമപ്രകാരമാണ്. അതാണ് നിയമം- എന്ന് സിബിലും വാദിച്ചു.

വാദത്തിലും ജസ്റ്റിസ് മിശ്ര തന്റെ നിലപാടില്‍ നിന്ന് പിന്നോട്ടു പോയില്ല. ഇത്രകാലം കാത്തിരുന്ന സഹോദരിക്ക് 15 ദിവസം കാത്തുകൂടേ എന്നായിരുന്നു കോടതിയുടെ നിലപാട്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷം വീട്ടു തടങ്കലിലായിരുന്ന മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹ്ബൂ മുഫ്തി എന്നിവരെ ഫെബ്രുവരി മുതലാണ് പൊതുസുരക്ഷാ നിയമം ചുമത്തി തടവിലാക്കിയത്.

Read More >>