റഫാലില്‍ സി.എ.ജി റിപ്പോര്‍ട്ട് രാജ്യസഭയില്‍: പാര്‍ലിമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം

പാര്‍ലിമെന്റിന് പുറത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങും പ്രതിഷേധത്തില്‍ പങ്കുച്ചേര്‍ന്നിട്ടുണ്ട്

റഫാലില്‍ സി.എ.ജി റിപ്പോര്‍ട്ട് രാജ്യസഭയില്‍: പാര്‍ലിമെന്റിന് പുറത്ത് കോണ്‍ഗ്രസ് പ്രതിഷേധം

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടിലെ സി.എ.ജി റിപ്പോര്‍ട്ട് രാജ്യസഭയില്‍ വെച്ചു.കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനാണ് റിപ്പോര്‍ട്ട് രാജ്യസഭയില്‍ സമര്‍പ്പിച്ചത്.റിപ്പോര്‍ട്ടില്‍ വിമാനങ്ങളുടെ അന്തിമ വില വിവരത്തെക്കുറിച്ച് പറയുന്നില്ല.ഇതേത്തുടുര്‍ന്ന് പാര്‍ലിമെന്റിന് പുറത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിങും പ്രതിഷേധത്തില്‍ പങ്കുച്ചേര്‍ന്നിട്ടുണ്ട്.അടിസ്ഥാന വില യു.പി.എയുടെ ഭരണക്കാലത്തെക്കാളും 2.88 ശതമാനം കുറവാണെന്ന് മാത്രമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇത് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളത്തിന് വഴിവെച്ചു.