ഉത്തരവില്‍ തിരിമറി: രണ്ട് ജീവനക്കാരെ സുപ്രിംകോടതി പിരിച്ചുവിട്ടു

ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടല്‍ ഉത്തരവില്‍ ബുധനാഴ്ച രാത്രി ഒപ്പുവെച്ചത്

ഉത്തരവില്‍ തിരിമറി: രണ്ട് ജീവനക്കാരെ സുപ്രിംകോടതി പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: അനില്‍ അംബാനി ആയി ബന്ധപ്പെട്ട ജുഡീഷ്യല്‍ ഉത്തരവില്‍ തിരിമറി വരുത്തിയ രണ്ട് ജീവനക്കാരെ സുപ്രിംകോടതി പിരിച്ചുവിട്ടു.കോര്‍ട്ട് മാസ്റ്റര്‍മാരായ മാനവ് ശര്‍മ്മ ,തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ആണ് പിരിച്ചുവിട്ടത്.അനില്‍ അംബാനിയുടെ റിലൈന്‍സ് കമ്യുണിക്കേഷന്‍സിനെതിരെ എറിക്‌സണ്‍ ഇന്ത്യ നല്‍കിയ കോടതി അലക്ഷ്യ കേസിലെ ഉത്തരവില്‍ മാറ്റം വരുത്തിയെന്നാരോപിച്ചാണ് നടപടി.ഭരണഘടനയുടെ 311 അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ചാണ് ചീഫ് ജസ്റ്റിസ് ഗോഗോയ് പിരിച്ച് വിടല്‍ ഉത്തരവില്‍ ബുധനാഴ്ച രാത്രി ഒപ്പുവെച്ചത്.

ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് അംബാനിയോട് കോടതിയില്‍ നേരിട്ട് ഹാജരാവാന്‍ ഉത്തരവിട്ടിരുന്നു.എന്നാല്‍ സുപ്രീം കോടതി അന്ന് വൈകിട്ട് വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജര്‍ ആകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിരുന്നത്്.ഇത് കോടതിയുടെ ശ്രദ്ധയില്‍ ചില അഭിഭാഷകര്‍ പെടുത്തി.ഇതിനെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് രണ്ട് ജീവനക്കാരെ കോടതി പിരിച്ചുവിട്ടത്്.ഇതില്‍ കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിപരിക്കുകയാണ്.

Read More >>