അര്‍ബുദത്തെ പ്രതിരോധിക്കും തക്കാളി

ശ്വാസകോശ അസുഖങ്ങൾ, പ്രമേഹം, അസ്ഥിക്ഷയം, മൂത്രാശയ പ്രശ്‌നങ്ങൾ എന്നിവയെ തടയുമെന്ന് പഠനം

അര്‍ബുദത്തെ പ്രതിരോധിക്കും തക്കാളി

ന്യൂയോർക്ക്: തക്കാളിക്ക് കരൾ രോഗത്തെയും അർബുദത്തെയും പ്രതിരോധിക്കാൻ കഴിയുമെന്ന് പഠനം. ധാരാളം തക്കാളി കഴിക്കുന്നത് കരളിനുണ്ടാവുന്ന അർബുദത്തെ തടയും, അമിത വണ്ണം നിയന്ത്രിക്കുന്നിതിനും സഹായിക്കുമെന്ന് യു.എസിലെ ടഫ്റ്റ്‌സ് യുണിവേഴ്‌സിറ്റി നടത്തിയ പഠനത്തിൽ പറയുന്നു.തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലൈകോപിൻ മികച്ച ആന്റി ഓക്‌സിഡന്റും അർബുദത്തെ പ്രതിരോധിക്കാൻ കഴിയുന്നതുമാണെന്ന് പഠനത്തിൽ പറയുന്നു.

അമിത വണ്ണം കാരണമുള്ള കരൾ രോഗങ്ങളെയും കരൾ അർബുദത്തെയും തക്കാളിക്കു പ്രതിരോധിക്കാനാവുമെന്ന് എലികളിൽ നടത്തിയ ഗവേഷണത്തിലൂടെ കണ്ടെത്തി.

തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റമിൻ ഇ, വിറ്റമിൻ സി, ഫോളിക് ആസിഡ്, ലവണങ്ങൾ എന്നിവ ആരോഗ്യത്തിന് നല്ലതാണെന്നും നിരന്തരമായി തക്കാളിപൊടി നൽകിയ എലികളിൽ പഴുപ്പ്, മുറിവ് എന്നിവ വരുന്നതിനെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിച്ചതായും പഠന റിപ്പോർട്ടിൽ പറയുന്നു.

പേരയ്ക്ക,തണ്ണിമത്തൻ, പപ്പായ എന്നിവയിൽ ലൈകോപീൻ അടങ്ങിയിട്ടുണ്ടെങ്കിലും തക്കാളിയിലുള്ളതിനേക്കാള്‍ കുറവാണ്. ശ്വാസകോശ അസുഖങ്ങൾ, പ്രമേഹം, അസ്ഥിക്ഷയം, മൂത്രാശയപ്രശ്‌നങ്ങൾ എന്നിവയെ തടയുമെന്ന് പഠനത്തിൽ കണ്ടെത്തി.

Read More >>