ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി ലോഗോ ബിജെപിയുടെ തെരഞ്ഞെടുപ്പുചിഹ്നം, സംയുക്ത പദ്ധതിയുടെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ മോദി- മമത കലിപ്പില്‍

താമരയുടെ രൂപത്തില്‍ സംവിധാനം ചെയ്തിരിക്കുന്ന ഇതളുകള്‍ പോലെ തോന്നിക്കുന്ന ഇലകളും ധ്യാനനിരതനായ ഒരാളുടെ മോട്ടിഫുമാണ് ലോഗോയിലുള്ളത്. ഇലകളുടെയും ധ്യാനത്തിലുള്ളയാളുടെയും നിറങ്ങള്‍ ബിജെപി പതാകയിലെ അതേ വര്‍ണവിന്യാസമാണ് പാലിച്ചിരിക്കുന്നത്

ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി ലോഗോ ബിജെപിയുടെ തെരഞ്ഞെടുപ്പുചിഹ്നം, സംയുക്ത പദ്ധതിയുടെ ക്രഡിറ്റ് തട്ടിയെടുക്കാന്‍ മോദി- മമത കലിപ്പില്‍

ഏതു സര്‍ക്കാര്‍ പദ്ധതിയും സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനു മാത്രം ഉപയോഗിക്കുന്ന കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ആരും മോശമല്ല. ഇക്കാര്യത്തില്‍ പയറ്റിത്തെളിഞ്ഞ ആളാണ് പ്രധാനമന്ത്രി മോദി. ഇമേജ് ബില്‍ഡിങ്ങില്‍ ഇത്ര ശ്രദ്ധയുള്ള മറ്റൊരു പ്രധാനമന്ത്രി ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. ഈ സംശയം എതിരാളികള്‍ക്കു മാത്രമല്ല, പഴയ മിത്രങ്ങള്‍ക്കുമുണ്ട്.

ആയുഷ്മാന്‍ ഭാരത് ആരോഗ്യ സുരക്ഷാ പദ്ധതിയുടെ മുഴുവന്‍ ക്രഡിറ്റും തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്നും പദ്ധതിയുടെ ലോഗോ പോലും ബിജെപി തെഞ്ഞെടുപ്പു ചിഹ്നത്തിന്റെ മാതൃകയിലാണ് സംവിധാനം ചെയ്തിരിക്കുന്നതെന്നും പറയുന്നത് പഴയ സഹപ്രവര്‍ത്തക മമതാ ബാനര്‍ജി. കന്യാശ്രീ സര്‍വ്വകലാശാലയ്ക്ക് ശിലാസ്ഥാപനം നടത്തിയതിനു ശേഷം വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അവര്‍.

താമരയുടെ രൂപത്തില്‍ സംവിധാനം ചെയ്തിരിക്കുന്ന ഇതളുകള്‍ പോലെ തോന്നിക്കുന്ന ഇലകളും ധ്യാനനിരതനായ ഒരാളുടെ മോട്ടിഫുമാണ് ലോഗോയിലുള്ളത്. ഇലകളുടെയും ധ്യാനത്തിലുള്ളയാളുടെയും നിറങ്ങള്‍ ബിജെപി പതാകയിലെ അതേ വര്‍ണവിന്യാസമാണ് പാലിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മമതയുടെ വിമര്‍ശനം. ലോഗോയുടെ അടിയില്‍ പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ ചുരുക്കരൂപമായ പിഎം-ജെയ് (PM-JAY) എന്ന് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നു. ഒറ്റ നോട്ടത്തില്‍ മോദി, ബിജെപി സൂചനകള്‍ ധാരാളം.


ഇങ്ങനെ ക്രഡിറ്റ് തട്ടിയെടുക്കുന്നതിനെ പരിഹസിക്കുക മാത്രമല്ല, ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ നിന്ന് തന്റെ സര്‍ക്കാന്‍ പിന്തിരിയുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു മമത. കേന്ദ്ര സംസ്ഥാന സംയുക്ത ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ 40 ശതമാനം ഫണ്ട് സംസ്ഥാനമാണ് കൊടുക്കേണ്ടത്. ബാക്കി കേന്ദ്ര വിഹിതവുമാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് കേന്ദ്രാവിഷ്‌കൃത പദ്ധതിയെന്ന നിലയില്‍ ആയുഷ്മാന്‍ ഭാരത് നിലവില്‍ വന്നത്.

ഇതേ പ്രസഗത്തില്‍ മോദിയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്നും ടെലിപ്രോംപ്റ്റര്‍ ഉപയോഗിച്ചാണ് പ്രസംഗിക്കുന്നതെന്നും മമത പരിഹസിച്ചു. ഇക്കാര്യം പത്രക്കാര്‍ക്കെല്ലാം അറിയാം അവര്‍ പറയുന്നില്ലെന്നേയുള്ളൂ- അവര്‍ പറഞ്ഞു.

Read More >>