രവിശാസ്ത്രിയെ തന്നെ ആശ്രയിക്കുമോ? ടീം ഇന്ത്യ കോച്ചായി ടോം മൂഡിയും മഹേലയും പട്ടികയില്‍

ലോകകപ്പ് വരെ ആയിരുന്നു ശാസ്ത്രിയുടെ കാലാവധി. വെസ്റ്റ് ഇന്‍ഡീസ് ടൂറിനായി 45 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു.

രവിശാസ്ത്രിയെ തന്നെ ആശ്രയിക്കുമോ? ടീം ഇന്ത്യ കോച്ചായി ടോം മൂഡിയും മഹേലയും പട്ടികയില്‍

രവിശാസ്ത്രിയെ തന്നെ ആശ്രയിക്കുമോ? ടീം ഇന്ത്യ കോച്ചായി ടോം മൂഡിയും മഹേലയും പട്ടികയില്‍ന്യൂഡല്‍ഹി: രവിശാസ്ത്രിക്കു വേണ്ടി ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റ് ചെയ്യുന്നതിനിടെ, ഓസീസ് മുന്‍ താരം ടോം മൂഡി അടക്കമുള്ളവര്‍ ടീം ഇന്ത്യയുടെ കോച്ചായി പരിഗണനയില്‍. ചൊവ്വാഴ്ചയായിരുന്നു കോച്ചിനായുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന സമയം.

മൂഡിക്ക് പുറമേ, ന്യൂസിലാന്‍ഡ് മുന്‍ കോച്ച് മൈക്ക് ഹെസ്സന്‍, ശ്രീലങ്കന്‍ താരം മഹേല ജയവര്‍ദ്ധനെ, മുന്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്, സിംബാബ്‌വെ കോച്ച് ലാല്‍ചന്ദ് രജ്പുത് എന്നിവരും അപേക്ഷ സമര്‍പ്പിച്ചവരില്‍ ഉണ്ട്.

മുന്‍ ടെസ്റ്റ് താരം പ്രവീണ്‍ അംറെ ബാറ്റിങ് കോച്ചായും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജോണ്ടി റോഡ്‌സ് ഫീല്‍ഡിങ് കോച്ചായും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

വിരാട് കോലിയുടെ പിന്തുണയുള്ളതു കൊണ്ടു തന്നെ രവി ശാസ്ത്രിക്കു തന്നെയാണ് ഇപ്പോഴും മുന്‍തൂക്കം. അതേസമയം, മാറ്റം നല്ലതാണെന്ന് ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ റോബിന്‍സിങ് പറഞ്ഞു.

ലോകകപ്പ് വരെ ആയിരുന്നു ശാസ്ത്രിയുടെ കാലാവധി. വെസ്റ്റ് ഇന്‍ഡീസ് ടൂറിനായി 45 ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു. മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ദേവ്, മുന്‍ ഹെഡ് കോച്ച് അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് എന്നിവര്‍ അടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് പുതിയ കോച്ചിനെ തീരുമാനിക്കുക.

Read More >>