ഇംഗ്ലണ്ടിന് ലോകകിരീടം നഷ്ടമാകുമോ? ഫൈനലിലെ വിവാദ ഓവര്‍ ത്രോ പുനഃപരിശോധിക്കും

നിയമമാണ പുനഃപരിശോധിക്കുന്നതെന്നും മത്സര ഫലത്തെ അത് ബാധിക്കില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു

ഇംഗ്ലണ്ടിന് ലോകകിരീടം നഷ്ടമാകുമോ? ഫൈനലിലെ വിവാദ ഓവര്‍ ത്രോ പുനഃപരിശോധിക്കും

ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ഓവര്‍ത്രോ പുനഃപരിശോധിക്കുമെന്ന് ലോകകപ്പ് ക്രിക്കറ്റ് കമ്മിറ്റി പാനല്‍. തിങ്കളാഴ്ച ചേര്‍ന്ന പാനല്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 2019 സെപ്തംബറിലാകും പുനഃപരിശോധന.

ന്യൂസിലാന്‍ഡിനെതിരെ ഇംഗ്ലണ്ടിന്റെ ബെന്‍സ് സ്റ്റോക്‌സ് കളിച്ച ഷോട്ട് മാര്‍ട്ടിന്‍ ഗപ്റ്റില്‍ ഫീല്‍ഡ് ചെയ്ത് എറിയുകയും പന്ത് സ്റ്റോക്‌സിന്റെ ബാറ്റില്‍ തട്ടി ബൗണ്ടറി കടക്കുകയുമായിരുന്നു. പന്ത് ബൗണ്ടറി കടന്നതോടെ അമ്പയര്‍ ധര്‍മസേന ഇംഗ്ലണ്ടിന് ആറ് റണ്‍സ് നല്‍കി. എന്നാല്‍ ഗപ്റ്റില്‍ ത്രോ എറിയുമ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ പരസ്പരം ക്രോസ് ചെയ്തിരുന്നില്ലെന്നും അവിടെ അനുവദിക്കേണ്ടിയിരുന്നത് അഞ്ച് റണ്‍സായിരുന്നുവെന്നും വാദമുണ്ടായിരുന്നു.

മുന്‍ അംപയര്‍ സൈമണ്‍ ടോഫല്‍, മുന്‍ ക്രിക്കറ്റര്‍മാരായ സൈമണ്‍ ടോഫല്‍, കുമാര്‍ സംഗക്കാര തുടങ്ങിയവര്‍ അംപയറുടെ തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു. വിവാദങ്ങള്‍ക്കു പിന്നാലെ തനിക്കു തെറ്റു പറ്റിയെന്ന് ധര്‍മസേനയും വ്യക്തമാക്കിയിരുന്നു.

'ഫൈനലിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഓവര്‍ത്രോകളുമായി ബന്ധപ്പെട്ട 19.8 നിയമം പാനല്‍ ചര്‍ച്ച ചെയ്തു. നിയമം ശരിയാണ് എന്ന് പാനലിന് തോന്നുന്നു. എന്നാല്‍ വിഷയം 2019 സെപ്തംബറില്‍ ചേരുന്ന ലോസ് സബ് കമ്മിറ്റി ചര്‍ച്ച ചെയ്യും' - മാരില്‍ബോണ്‍ ക്രിക്കറ്റ് ക്ലബ് (എം.സി.സി) പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കി.

അതിനിടെ, നിയമമാണ പുനഃപരിശോധിക്കുന്നതെന്നും മത്സര ഫലത്തെ അത് ബാധിക്കില്ലെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Read More >>