ബെര്‍ണാര്‍ഡോ ബെര്‍ത്തലൂച്ചി അന്തരിച്ചു

വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍ണാര്‍ഡോ ബെര്‍ത്തലൂച്ചി അന്തരിച്ചു. 77 വയസ്സായിരുന്നു.

ബെര്‍ണാര്‍ഡോ ബെര്‍ത്തലൂച്ചി അന്തരിച്ചു

വിഖ്യാത ഇറ്റാലിയന്‍ സംവിധായകന്‍ ബെര്‍ണാര്‍ഡോ ബെര്‍ത്തലൂച്ചി അന്തരിച്ചു. 77 വയസ്സായിരുന്നു. കാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2003ല്‍ ഡിസ്ക്ക് സംബന്ധമായ ശസ്ത്രക്രിയക്കു പിന്നാലെ നടക്കാതെയായി. പിന്നീട് ഒരു ദാശാബ്ദത്തിലേറെകാലം വീല്‍ചെയറിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ലാസ്റ്റ് ടാന്‍ങ്കോ പാരിസ്, ദി ലാസ്റ്റ് എംപറര്‍ ആന്റ് ഡ്രീമേഴ്‌സ് എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

ബെര്‍ത്തലൂച്ചിയുടെ സിനിമാ ജീവിതം ആരംഭിക്കുന്നത് അറുപത് കാലത്താണ്. ഇറ്റലില്‍ ഉയര്‍ന്നു വന്ന ഇറ്റാലിയന്‍ ന്യു വേവ് വാക്താക്കളില്‍ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം അത്ര ഗംഭീരമായിരുന്നില്ലെങ്കിലും 1987യോടു കൂടി അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറി. 1987ല്‍ അദ്ദേഹം സംവിധാനം ചെയ്ത ദി ലാസ്റ്റ് എംപറര്‍ ഒമ്പത് ഓസ്‌കാറുകള്‍ വാരിക്കൂട്ടി. ആ വര്‍ഷം ദി ലാസ്റ്റ് എംപറര്‍ മികച്ച ചിത്രവും അദ്ദേഹം മികച്ച സംവിധായകനുമായി. ഇതിനിടെ 1978ല്‍ വിവാഹിതനുമായി. സംവിധായിക ക്ലാര പെപ്ലോയാണ് ഭാര്യ.

1940ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കവിയും അധ്യാപകനുമായ അറ്റിലിയോയുടെ മകനായ പിറന്ന അദ്ദേഹം സാഹിത്യകലാപരമായ അന്തരീക്ഷത്തിലായിരുന്നു വളര്‍ന്നത്. ഇത് സിനിമാ രംഗത്ത് അദ്ദേഹത്തിന് മുതല്‍കൂട്ടായി. ഇറ്റാലിയന്‍ സംവിധായകന്‍ പസോളിനിയുമായി അടുത്ത ബന്ധമുള്ള പിതാവ് അറ്റിലിയോ വഴിയാണ് ബെര്‍ത്തലൂച്ചി സിനിമാരംഗത്തെത്തുന്നത്. പസോളിനിയുടെ സഹായിയായി കൂടിയ അദ്ദേഹം തിരക്കഥാകൃത്തായി. പിന്നീട് 1962ല്‍ സംവിധായകനുമായി. ദി കണ്‍ഫര്‍മിസ്റ്റ്(1970) ദിസ്‌പൈഡേഴ്‌സ് സ്ട്രാറ്റഗം എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന ചിത്രങ്ങള്‍.
Read More >>