മാദ്ധ്യമ പ്രവര്‍ത്തകന്‍ താഹ അന്തരിച്ചു

ഇന്ത്യവിഷൻ വാർത്താചാനലിൽ സിനിമയും ജീവിതവും എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. ക്യാമറ ചീഫ് എന്നതിലുപരി സിനിമ പ്രേമിയും മികച്ച അവതാരകനായിരുന്നു.

മാദ്ധ്യമ പ്രവര്‍ത്തകന്‍ താഹ അന്തരിച്ചു

കോഴിക്കോട്: മീഡിയവണ്‍ ടി.വി കാമറ ചീഫ് താഹ അബ്​ദുല്‍ റഹ്​മാന്‍ (47) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടുവെച്ചായിരുന്നു അന്ത്യം. ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍ ടിവി, ടിവി ന്യൂ, ദര്‍ശന ടിവി തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: നിഷാന. മക്കള്‍ മുഹമ്മദ് ബയാന്‍ (പ്ലസ് വണ്‍ വിദ്യാർഥി, ഇടപ്പള്ളി അല്‍ അമീന്‍ സ്കൂള്‍), ബര്‍സ താഹ ( ഏഴാം ക്ലാസ് വിദ്യാര്‍ഥി, ഇടപ്പള്ളി അല്‍ അമീന്‍ സ്കൂള്‍). പിതാവ്: അബ്​ദുല്‍ റഹ്​മാന്‍. മാതാവ്: റാബിയ ഉമ്മ. സഹോദരങ്ങള്‍: എ.ആര്‍. സൈനുലാബ്​ദീന്‍, സലീം, നൗഷാദ്, നൗഫല്‍, റംലാ ബീവി, സുഹ്റ ബീവി, സീനത്ത് ബീവി, ഹഫ്സത്ത് ബീവി, ആബിദ ബീവി, സുബൈദ ബീവി. ഖബറടക്കം ചൊവ്വാഴ്​ച കരുനാഗപ്പള്ളി തേവലക്കര ചാലിയത്ത് മുസ്​ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍.

ഇന്ത്യവിഷൻ വാർത്താചാനലിൽ സിനിമയും ജീവിതവും എന്ന പരിപാടി അവതരിപ്പിച്ചിരുന്നു. ക്യാമറ ചീഫ് എന്നതിലുപരി സിനിമ പ്രേമിയും മികച്ച അവതാരകനായിരുന്നു.

Read More >>