- Sat Feb 23 2019 12:23:45 GMT+0530 (IST)
- E Paper
Download App

- Sat Feb 23 2019 12:23:45 GMT+0530 (IST)
- E Paper
Download App
- .
- .
- .
- .
- .
ഇന്ത്യിലെ രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിയായ ഒരേ ഒരു നേതാവാണു തിവാരി. ഇന്ന് അദ്ദേഹത്തിന്റെ തൊണ്ണൂറ്റിമൂന്നാം പിറന്നാളായിരുന്നു.
എന്‍.ഡി.തിവാരി അന്തരിച്ചു
ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും , മുന്‍ കേന്ദ്ര മന്ത്രിയും, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയുമായിരുന്ന എന്‍.ഡി.തിവാരി അന്തരിച്ചു. അദ്ദേഹത്തിന്റെ തൊണ്ണൂറ്റി മൂന്നാം പിറന്നാളായ ഇന്നാണു അന്ത്യം സംഭവിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് മൂന്ന് മണിയോടെയായിരുന്നു മരണം.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശ് ഗവര്‍ണ്ണറുമായിരുന്നു. 1986-87 കാലത്തെ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്നു.ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഏക നേതാവാണു എന്‍.ഡി.തിവാരി.
1976–77, 1984–85, 1988–89 എന്നീ കാലഘട്ടത്തിലാണു അദ്ദേഹം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2002–2007 കാലഘട്ടത്തിലായിരുന്നു ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രി പദം വഹിച്ചത്. 2009ല്‍ ആന്ധ്രാപ്രദേശ് ഗവര്‍ണ്ണറായിരിക്കേ ലൈംഗിക അപവാദത്തെ തുടര്‍ന്ന് രാജി വച്ചു.
എന്‍.ഡി.തിവാരി, ജീവിതരേഖ ഇവിടെ കേള്‍ക്കാം
തിവാരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ടുള്ള , കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
