ഐ എം വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു.

സംസ്ക്കാരം ഇന്ന്

ഐ എം വിജയന്റെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു.

തൃശൂർ : ഫുട്ബോളര്‍ ഐ എം വിജയന്റെ സഹോദരന്‍ കൃഷ്ണൻ (53) ബൈക്കപകടത്തില്‍ മരിച്ചു.അദ്ദേഹം ഓടിച്ച ബൈക്കില്‍ വാന്‍ ഇടിക്കുകയായിരുന്നു. വിജു എന്ന വിളിപ്പേരും ഇദ്ദേഹത്തിനുണ്ട്. മൃതദേഹം ഇപ്പോൾ തൃശൂർ അശ്വിനി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു . ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം സംസ്ക്കാരം നടക്കും. തൃശൂര്‍ അയനിവളപ്പിൽ മണിയും കൊച്ചമ്മുവുമാണു മാതാപിതാക്കള്‍ (ഇരുവരും ജീവിച്ചിരിപ്പില്ല) .

Story by
Read More >>