ഗോരക്ഷകര്‍ പെഹലുഖാനെ അടിച്ചുകൊന്നിട്ട് ഒരു വര്‍ഷം; ഒരു തിരിഞ്ഞുനോട്ടം

രാജസ്ഥാനിലെ ക്ഷീരകര്‍ഷകന്‍ പെഹലുഖാനെ ഗോരക്ഷാപ്രവര്‍ത്തകര്‍ തെരുവീഥിയില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. ഈ ഒരു വര്‍ഷം...

ഗോരക്ഷകര്‍ പെഹലുഖാനെ അടിച്ചുകൊന്നിട്ട് ഒരു വര്‍ഷം; ഒരു തിരിഞ്ഞുനോട്ടം

രാജസ്ഥാനിലെ ക്ഷീരകര്‍ഷകന്‍ പെഹലുഖാനെ ഗോരക്ഷാപ്രവര്‍ത്തകര്‍ തെരുവീഥിയില്‍ വെച്ച് ക്രൂരമായി കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം തികയുന്നു. ഈ ഒരു വര്‍ഷം പിന്നിട്ടപ്പോഴേക്കും പെഹലു ഖാന്റെ കുടുംബവും മറ്റു ക്ഷീരകര്‍ഷകരുടെയും ജീവിതങ്ങള്‍ ഇരുട്ടിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന ഭീകരതകളുടെ ഉദാഹരണങ്ങളിലൊന്നാവാന്‍ മാത്രമാണ് അവരുടെ വിധി. ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണെന്ന അവകാശവാദങ്ങള്‍ക്കെതിരാണ് ഈ ഉദാഹരണങ്ങള്‍. കര്‍വാന്‍ ഇ മൊഹബ്ബത്ത് എന്ന ഞങ്ങളുടെ സംഘം ഒരു വര്‍ഷം മുമ്പ് ഹരിയാനയിലെ നൂഹ് ഗ്രാമത്തിലേക്ക് പോയപ്പോള്‍ കണ്ട കാര്യങ്ങള്‍ ഇന്നും എന്റെ മനസ്സിലുണ്ട്. ഇപ്പോള്‍ വീണ്ടും അവരെ കാണുമ്പോള്‍ ഞാനോര്‍ക്കുന്നു, ഒന്നും മാറിയിട്ടില്ല എല്ലാം പഴയത് പോലെ തന്നെ. കണ്ണുകളിലെ കണ്ണീര്‍ പോലും വറ്റാതെ കിടക്കുന്നു. അവരുടെ അന്ധയായ അമ്മയും, അവരുടെ വിധവയായ ഭാര്യയും മക്കളും എന്നെ നിറഞ്ഞ കണ്ണുകളിലൂടെ ഉറ്റുനോക്കുകയായിരുന്നു. കുടുംബത്തിലെ മറ്റു പുരുഷന്മാര്‍ വേറെ ഗ്രാമങ്ങളിലെ കര്‍ഷകരോടൊപ്പം ചേര്‍ന്നിരുന്നു.

ഞങ്ങള്‍ അവരെ കാണാന്‍ ചെന്നപ്പോള്‍ വിഷാദമായ മുഖത്തോടെ അവര്‍ ഞങ്ങളെ സ്വീകരിച്ചു. പശുക്കടത്താരോപിച്ച് ക്ഷീരകര്‍ഷകന്‍ പെഹ്ലുഖാനെ രാജസ്ഥാനിലെ അല്‍വാറില്‍ വച്ച് കൊലപ്പെടുത്തിയ കേസില്‍ കസ്റ്റഡിയിലെടുത്ത പ്രതികളെ പൊലീസ് വെറുതേ വിടുകയായിരുന്നു. പെഹ്ലുഖാന്റെ മരണമൊഴി തള്ളിയാണ് രാജസ്ഥാന്‍ പൊലീസ് ഗോരക്ഷാ പ്രവര്‍ത്തകരെ വെറുതേ വിട്ടത്. മറ്റെല്ലാ തെളിവുകളേക്കാളും പ്രബലമാണ് മരണമൊഴിയെന്നും അതിന്റെ അടിസ്ഥാനത്തില്‍ വേണമെങ്കില്‍ കുറ്റാരോപിതന് തക്കതായ ശിക്ഷ നല്‍കാമെന്നും നമ്മുടെ ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. മാത്രമല്ല മരിക്കാന്‍ കിടക്കുന്ന വ്യക്തി ഒരിക്കലും കള്ളം പറയില്ല എന്നു പറയു്ന്നുണ്ട് ഇന്ത്യന്‍ ഭരണഘടന. പല കേസുകളിലും നിര്‍ണ്ണായകമായ വിധികളുണ്ടായത് മരണമൊഴിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍ ഇവിടെ മാത്രം അങ്ങനെയല്ല നടന്നത്. ഈയവസരത്തില്‍ ഗ്രാമത്തിലെ ജനങ്ങള്‍ കരുതുന്നത് പെഹലുവിന്റെ മരണമൊഴി തള്ളി പോലീസ് കുറ്റവാളികളെ സംരക്ഷിച്ചു എന്നാണ്. അറസ്റ്റ് ചെയ്തവരൊക്കെയും ജയിലില്‍ പുറത്താണ്.

എന്നിട്ടും പെഹലു ഖാനെയും കൂട്ടരെയും പീഡീപ്പിക്കുന്നതില്‍ നിന്ന് പോലീസ് പിന്‍വാങ്ങിയില്ല. അവരെ കൂടുതല്‍ ദു:ഖത്തിലാഴ്ത്തിക്കൊണ്ട് പോലീസ് ഈ ജനുവരിയില്‍ തയ്യാറാക്കിയ കുറ്റുപത്രത്തില്‍ പറയുന്നത് പെഹലുവിന്റെ കൂടെയുണ്ടായ മറ്റു രണ്ടു പേര്‍ പശുക്കടത്തുകാരാണെന്നാണ്. എങ്ങനെയോ ജീവന്‍ തിരിച്ച് കിട്ടിയ അസ്മത്തിനും റഫീഖിനും മേലാണ് പോലീസ് കുറ്റം ചുമത്തിയിരിക്കുന്നത്. കൊല ചെയ്തവര്‍ പുറത്തുള്ളപ്പോള്‍ ഇരകളെ ജയിലിലാക്കാനുള്ള നീക്കം. പെഹലു മരിച്ചതിന് തൊട്ടുപിന്നാലെ തന്നെ പെഹലുവും മക്കളും കൂടെയുണ്ടായിരുന്നവരും പശുക്കടത്തുകാരാണെന്ന് പറഞ്ഞ് രാജസ്ഥാന്‍ ആഭ്യന്തരമാന്ത്രിയും പോലീസ് സൂപ്പറിണ്ടന്റും രംഗത്ത് വന്നിരുന്നു. കൊലപാതകങ്ങളെ ന്യായീകരിക്കുന്ന തരത്തിലുള്ള, വിദ്വേഷപരവും അപകടകരവുമായിരുന്ന നീക്കമായുരുന്നു ഇത്. യാതാര്‍ത്ഥ്യം മറച്ച് വെക്കാനുള്ള ഗൂഢനീക്കം മാത്രമാണിത്. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ് അസ്മത്തും റഫീഖും.

1995 ലെ രാജസ്ഥാന്‍ ബോവീന്‍ ആനിമല്‍ ആക്ടിലെ 5 ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പെഹലു ഖാന് മേല്‍ ചുമത്തിയിട്ടുള്ളത്. ബലി കഴിക്കുന്നതിനോ ഹത്യ കഴിക്കുന്നതിനോ ആയി ഒരു മൃഗത്തെയും വാങ്ങരുത് എന്നാണ് ഈ ആക്ട് കൊണ്ട് വ്യക്തമാക്കുന്നത്. മൃഗങ്ങളെ അറുക്കരുത് എന്ന് വ്യക്തം. ഇത്രയും പണം ചെലവാക്കി പെഹലുവും കൂട്ടരും കന്നുകാലികളെ വാങ്ങിയിട്ടുണ്ടെങ്കില്‍, അവയെ കശാപ്പ് ചെയ്യുക എന്ന ഉദ്ദേശ്യം അവര്‍ക്കുണ്ടായിരുന്നില്ല എന്നുറപ്പാണ്. 50,000 രൂപ കൊടുത്ത് വാങ്ങിയ ഒരു മൃഗത്തെ വെറും 6,000 രൂപക്ക് വേണ്ടി നിങ്ങള്‍ കശാപ്പ് ചെയ്യുന്നുവെങ്കില്‍ നിങ്ങളെത്ര മണ്ടനായിരിക്കും. അപ്പോള്‍ ഒരു കാര്യം ഉറപ്പാണ് കശാപ്പ് ചെയ്യുകയായിരുന്നില്ല അവരുടെ ലക്ഷ്യം. പിന്നെയെങ്ങനെ അവര്‍ പശുക്കടത്തുകാരാകും?

ഒരു കുടുംബത്തിന് നീതി നിഷേധിച്ചുകൊണ്ട് എങ്ങനെ നിങ്ങള്‍ക്ക് അടങ്ങിയിരിക്കാനാകും. അത് മാത്രമല്ല, ഇരയെ തന്നെ കുറ്റവാളി ആയി മുദ്ര കുത്തുമ്പോള്‍ എവിടെയാണ് നീതി. വാദി പ്രതിയാവുന്ന അവസ്ഥ. ഞങ്ങള്‍ പൊയ 10 സംസ്ഥാനങ്ങളില്‍ ഇങ്ങനൊക്കെ തന്നെയാണ് നടക്കുന്നതെന്നും കാണാന്‍ കഴിഞ്ഞു. ഇവിടങ്ങളിലൊക്കെയും അക്രമത്തിന് ഇരയായവരെയാണ് കുറ്റവാളികളായി ചിത്രീകരിച്ചിരിക്കുന്നത്. ഇതെല്ലാം സാധാരണമാണത്രെ. പെഹലുഖാന്റെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ മറ്റു പലയിടത്തും നടന്ന്കൊണ്ടിരിക്കുകയാണ്. ''നിങ്ങള്‍ ഒരു മുസ്ലിമാണെങ്കില്‍ പശുവിനെയും കൊണ്ട് പോകുന്നത് വളരെ അപകടകരമാണ്'' കര്‍ഷകരില്‍ ഒരാള്‍ പറയുന്നു. മറ്റ് ഗ്രാമങ്ങളില്‍ നിന്ന് പോലും പശുക്കളെ വാങ്ങാനും വില്‍ക്കാനും തങ്ങള്‍ക്ക് പേടിയാണെന്നും അവര്‍ പറയുന്നു. തനിച്ചിരുന്ന് കരയാന്‍ മാത്രമാണ് ഇക്കൂട്ടരുടെ വിധി. നീതിക്ക് വേണ്ടി നിരന്തരം പോരാടുമ്പോഴും നീതി നിഷേധിക്കപ്പെടുക മാത്രമാണുണ്ടായത്. അവരിന്ന് ജീവിക്കുന്നത് ഒരു ഭയാനകമായ ജനക്കൂട്ടത്തിന്റെയും ക്രൂരതകള്‍ക്ക് കൂട്ട് നില്‍ക്കുന്ന പോലീസിന്റെയും നടുവിലാണ്. അവരൊരിക്കലും ഒറ്റക്കല്ലെന്ന് നമ്മുടെ സഹോദരീ സഹോദരന്മാരോട് നാം പറയേണ്ടതുണ്ട്. നമ്മളും കൂടെയുണ്ടെന്ന ഉറപ്പ് നല്‍കണം. അവര്‍ക്ക് നേരെ കനിവിന്റെ കരങ്ങള്‍ നീളട്ടെ. നീതി നടപ്പിലാവട്ടെ. നമുക്ക് പ്രത്യാശിക്കാം

Story by
Next Story
Read More >>