രവിദാസ് മന്ദിര്‍ മാത്രമല്ല, ശബരിമലയും തിരുപ്പതിയും വനഭൂമിയിലാണ്- ഇതാ മുഖ്യധാര മാധ്യമങ്ങള്‍ മുക്കിയ ഡല്‍ഹിയിലെ ദലിത് പ്രക്ഷോഭം

വനഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് രവിദാസ് മന്ദിര്‍ തകര്‍ത്തത്.

രവിദാസ് മന്ദിര്‍ മാത്രമല്ല, ശബരിമലയും തിരുപ്പതിയും വനഭൂമിയിലാണ്- ഇതാ മുഖ്യധാര മാധ്യമങ്ങള്‍ മുക്കിയ ഡല്‍ഹിയിലെ ദലിത് പ്രക്ഷോഭം

കെ. സിദ്ദീഖ്

മുഖ്യധാര മാധ്യമങ്ങള്‍ സൗകര്യ പൂര്‍വ്വ‌ം മുക്കിയ പ്രിതിഷേധമായിരുന്നു കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ നടന്ന ദലിത് പ്രക്ഷോഭം. 2014ല്‍ കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം സംഘടിതമായി ഏറ്റവും കൂടുതല്‍ ആക്രമണം നേരിട്ട സമൂ​ഹം ദലിതുകളാണെന്ന് തന്നെ പറയേണ്ടി വരും. അതിന്‍റെ ഏറ്റവും വലിയ ഉദാ​​‌ഹരണമായിരുന്നു ഫാസിസത്തിന്‍റെ കളിത്തൊട്ടിലായ ​ഗുജറാത്തിലെ ഉനയിലെ ദലിതുകള്‍ക്ക് നേരെ നടന്ന ആക്രമണം. ഒരു സംഘം ദലിതു യുവാക്കളെ പൊതുസ്ഥലത്ത് കെട്ടിയിട്ടായിരുന്നു മേല്‍ ജാതി സംഘപരിവാര്‍ അക്രമിക്കൂട്ടത്തിന്‍റെ മര്‍ദനം. 2016 ജൂലെെ 11ന് ഒരു ദലിത് കുടുംബത്തിലെ ഏഴു ആരോ​ഗ്യ ദൃഢ​ഗാത്രരായ യുവാക്കള്‍ക്കു നേരെയാണ് ആക്രമണം നടന്നത്.

മുസ്ലിംകള്‍ക്കു നേരെ നടക്കുന്ന ആക്രമണം മിക്കവയും താരതമ്യേന ഒാരോ വ്യക്തികള്‍ക്കു നേരെയാണെന്ന് കാണാനാവും. ദലിതുകള്‍ കൂട്ടമായി ആക്രമണത്തിന് ഇരയാകുകയും അവരുടെ ആരാധനാലയങ്ങളും ആരാധ്യ വ്യക്തികളുടെ പ്രതിമകള്‍ പോലും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് മതേതര പക്ഷത്ത് നില്‍ക്കുന്നു എന്ന് പൊതുജനം വിശ്വസിക്കുന്ന മാധ്യമങ്ങള്‍ക്കും പോലും ഒന്നാം പേജ് വാര്‍ത്തയല്ലെന്നതിന്‍റ ഉത്തമ ഉദാഹരണമാണ് ഡല്‍ഹിയിലെ ദലിത് പ്രക്ഷോഭം.

600 വര്‍ഷത്തോളം ദലിതര്‍ ആരാധിച്ചുവന്നിരുന്ന ഡല്‍ഹിയിലെ തുക്ലക്കാബാദിലുള്ള രവിദാസ് മന്ദിര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് ദലിതരാണ് മദ്ധ്യ ഡല്‍ഹിയിലെ ഝണ്ഡേവാലനില്‍ നിന്നും ന്യൂഡല്‍ഹിയിലെ രാംലീല മൈതാനത്തേക്ക് പ്രതിഷേധ റാലി നടത്തിയത്. അടുത്ത കാലത്ത് രാജ്യ തലസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ആള്‍ക്കൂട്ടമാണ് ഇവിടെ സമ്മേളിച്ചത്. ഝണ്ഡേവാലയ്കും രാംലീല മെെതാനിക്കും ഇടയിലെ ഭാഗം അശോക ചക്രം ആലേഖനം ചെയ്ത നീല പതാകകളുമായെത്തിയ പ്രതിഷേധക്കാരെക്കൊണ്ട് നീലക്കടലായി മാറി. എന്നാല്‍, കഴിഞ്ഞ 22ന് മാദ്ധ്യമങ്ങളും മാദ്ധ്യമ പ്രവര്‍ത്തകരും എല്ലാം മുന്‍ കേന്ദ്ര മന്ത്രി പി.ചിദംബരത്തിനെ അഴിമതി കേസില്‍ സി.ബി.െഎയെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള വ്യ​ഗ്രതയിലായിരുന്നു. അതിനാല്‍ സൗകര്യ പൂര്‍വ്വം ദലിത് പ്രക്ഷോഭം പതുക്കെ പൂഴ്ത്തി.

പ്രക്ഷോഭത്തിന്‍റെ ഒരു വീഡിയോ ഫൂട്ടേജിന് വേണ്ടി ഈ ലേഖകന്‍ കേരളത്തിലെ പ്രമുഖ ചാനലുകളുടെ ക്യാമറാമാന്‍മാരെ എല്ലാം ബന്ധപ്പെട്ടു, എല്ലാവരും പറഞ്ഞത് തങ്ങള്‍ പ്രതിഷേധം അറിഞ്ഞിട്ടില്ലെന്നായിരുന്നു. രാം ലീല മെെതാനിക്ക് സമീപം താവസിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ വിളിച്ച് കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇവിടെ കുറേ ന‌ീല പതാക ഏന്തിയ ആളുകളെ കാണുന്നുണ്ട് ഞാന്‍ അവിടെ പോയി നോക്കിയില്ലെന്നായിരുന്നു. ഇതാണ് ദലിത് വിഷയങ്ങളില്‍ മാദ്ധ്യമങ്ങളുടെയും മാദ്ധ്യമ പ്രവര്‍ത്തകരുടെയും നിലപാട്.

സുപ്രിം കോടതി ഉത്തരവിനെ തുടര്‍ന്ന് ആഗസ്റ്റ് 10നാണ് ഡല്‍ഹി വികസന അതോറിറ്റി ക്ഷേത്രം തകര്‍ത്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ആയിരക്കണക്കിന് ദലിതര്‍ തെരുവിലിറങ്ങിയത്.

നീലത്തൊപ്പി ധരിച്ചും പതാക വഹിച്ചുമായിരുന്നു പ്രതിഷേധക്കാര്‍ ഝണ്ഡവാലയിലെ അംബേദ്കര്‍ ഭവനില്‍ നിന്നും രാംലീല മൈതാനത്തേക്ക് നടന്നെത്തിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍പ്രദേശ് തുടങ്ങിയവിടങ്ങളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ജയ് ഭീം വിളിച്ചുകൊണ്ടായിരുന്നു പ്രകടനം നടത്തിയത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ദലിതര്‍ക്കു കൈമാറണമെന്നും ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്, ഡല്‍ഹിയിലെ സാമൂഹ്യ നീതി വകുപ്പ് മന്ത്രി രാജേന്ദ്ര പാല്‍ ഗൗതം തുടങ്ങിയവരും ദളിത് സമുദായത്തില്‍ നിന്നുള്ള ആത്മീയ നേതാക്കളും പ്രക്ഷോഭത്തില്‍ അണിരന്നിരുന്നു.

സുപ്രിം കോടതി ഉത്തരവിനെതിരെയല്ല മറിച്ച് ദലിത് സമുദായത്തോട് കാട്ടിയ അനീതിയ്‌ക്കെതിരെയാണ് ഈ പോരാട്ടമെന്ന് ഗൗതം പറഞ്ഞത്.

ദലിത് സമുദായത്തിന്റെ ഒരു പ്രതിനിധിയെന്ന നിലയിലാണ് താന്‍ ഇവിടെ എത്തിയത്. മന്ത്രിയെന്ന നിലയിലോ രാഷ്ട്രീക്കാരന്‍ എന്ന നിലയിലോ അല്ല. ഞങ്ങള്‍ സുപ്രീം കോടതി ഉത്തരവിനെ ആദരിക്കുന്നു. പക്ഷേ എന്തുകൊണ്ടാണ് രാജ്യമെമ്പാടുമുള്ള ദലിത് സമുദായത്തിന്റെ ക്ഷേത്രങ്ങളും അംബേദ്കറുടെ പ്രതിമകളും നശിപ്പിക്കപ്പെടുന്നതെന്നതിന് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് മറുപടി നല്‍കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. ക്ഷേത്രം ഉണ്ടായിരുന്ന സ്ഥലത്തിന് സമീപത്തെത്തിയപ്പോള്‍ പ്രതിഷേധം അക്രമാസക്തമായെന്നും ഇതേത്തുടര്‍ന്നാണ് നടപടിയെടുത്തതെന്നുമാണ് പൊലീസ് ഭാഷ്യം. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും പോലീസ് പ്രക്ഷോഭകര്‍ക്കു നേരെ വെടിയുതിര്‍ത്തെന്നും സംഘട

ന നേതാക്കള്‍ പറഞ്ഞത്. അഖില ഭാരതീയ സന്ത് ശിരോമണി ഗുരു രവിദാസ് മന്ദി സംയുക്ത സരക്ഷണ്‍ സമിതിയെന്ന ദളിത് സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രക്ഷോഭം.

ബി.എസ്.പി. നിയമം അനുശാസിക്കുന്ന പ്രക്ഷോഭങ്ങളോട് മാത്രമേ പാര്‍ട്ടി സഹകരിക്കൂ എന്ന നിലപാടെടുത്താണ് പാര്‍ട്ടി സമരത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്.

അതേസമയം, ദലിതുകളുടെ മൊത്തം കുത്തക അവകാശപ്പെടുന്ന ബി.എസ്.പി സമരത്തോട് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്. തകര്‍ക്കല്‍ സംഭവങ്ങള്‍ ഡല്‍ഹിയില്‍ നിരവധി നടക്കുന്നു, പ്രത്യേകിച്ച് തുഗ്ലക്കാബാദില്‍. ഇത് അന്യായമാണ്. ബി.എസ്.പിക്ക് പ്രത്യേകിച്ചൊന്നും ഇതില്‍ ചെയ്യാനില്ല. ബി.എസ്.പി ഭരണഘടനയെയും നിയമത്തെയും ബഹുമാനിക്കുന്നു. നിയമം അനുശാസിക്കുന്ന പ്രക്ഷോഭങ്ങളെ പാര്‍ട്ടി നടത്തൂ എന്നാണ് മായാവതി ട്വിറ്ററിലൂടെ പ്രതികരിച്ചത്.

വനഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞാണ് രവിദാസ് മന്ദിര്‍ തകര്‍ത്തത്. അത് മറ്റിടത്തുകൂടി നടപ്പിലാക്കുകയാണെങ്കില്‍ ശബരിമല, തിരുപ്പതി ക്ഷേത്രങ്ങളും ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ആശ്രവുവുമെല്ലാം തകര്‍ക്കേണ്ടിവരുമെന്നാണ് ഹരിയാനയില്‍ നിന്നുള്ള പ്രതിഷേധക്കാരെ നയിച്ച ഓള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭയുടെ എക്‌സിക്യുട്ടീവ് പ്രസിഡന്റ് രാകേഷ് ബഹദൂര്‍ പറയുന്നത്.

രാമക്ഷേത്രം അയോധ്യയില്‍ തന്നെ നിര്‍മ്മിക്കണമെന്നു പറയുന്നവര്‍ എന്തുകൊണ്ടാണ് തങ്ങളോട് മറ്റെവിടെയെങ്കിലും സ്ഥലം അനുവദിക്കാമെന്ന് പറയുന്നതെന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നത്.

ഞങ്ങളുടെ ക്ഷേത്രം മാറ്റി സ്ഥാപിക്കണമെന്ന് നിസാരമായി പറയുന്നവര്‍ തന്നെയാണ് കഴിഞ്ഞ കുറേ കാലങ്ങളായി രാമക്ഷേത്രത്തിനുവേണ്ടി സമരം നടത്തുന്നത്. പട്ടികജാതി വിഭാഗക്കാരുടെ കാര്യം വരുമ്പോള്‍ എന്തിനാണ് ഈ ഇരട്ടത്താപ്പ്.' രവിദാസ് തങ്ങളെ സംബന്ധിച്ച് സാധാരണ ടി.വി ഗുരുവല്ലെന്നും തങ്ങളുടെ ആത്മീയ ഗുരുവാണെന്നും ആന്ധ്രയില്‍ നിന്നുള്ള ദളിത് ബഹുജന്‍ ഗ്രൂപ്പ് പ്രവര്‍ത്തകനായ ബിനോയ് കോരിവി ചോദിക്കുന്നു.

പ്രതിഷേധം അക്രമാസക്തമായി എന്നു പറഞ്ഞ് പൊലീസ് നൂറോളം ദളിത് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ അക്രമത്തിനു കാരണം ഭരണകൂടമാണെന്നാണ് പ്രതിഷേധത്തില്‍ പങ്കെടുത്ത ദളിത് നേതാക്കള്‍ പറയുന്നത്.

'വാടകയ്‌ക്കെടുത്ത ഗുണ്ടകളെക്കൊണ്ടല്ല ഞങ്ങള്‍ സമരം നടത്തിയത്. ക്ഷേത്രം തകര്‍ത്തതില്‍ രാജ്യത്തെ ജനങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥമായ വേദനയുടെ ഫലമായി പൊട്ടിപ്പുറപ്പെട്ടതാണ് ആ പ്രക്ഷോഭം. ഞങ്ങള്‍ക്കുമേല്‍ അതിക്രമം കാട്ടിയിട്ട് ഏപ്രില്‍ രണ്ടിലെ ഭാരത ബന്ദ് പ്രതിഷേധത്തിനും ഇത്തരം വ്യാഖ്യാനം നല്‍കിയിരുന്നു.' ദലിത് ആക്ടിവിസ്റ്റായ അശോക് ഭാരതി പറഞ്ഞു.

Next Story
Read More >>