ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള വനിത കായിക താരങ്ങളുടെ പട്ടികയിൽ സിന്ധുവും

ഇന്ത്യയിൽ നിന്നും സിന്ധുമാത്രമാണ് പട്ടികയിൽ ഇടം നേടിയത്. ഏറ്റവും കൂടുതൽ വരുമാനമുള്ള 15 വനിത കായിക താരങ്ങളുടെ പട്ടികയാണ് ചൊവ്വാഴ്ചയാണ് ഫോബ്സ് പുറത്ത് വിട്ടത്.

ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള വനിത കായിക താരങ്ങളുടെ പട്ടികയിൽ സിന്ധുവും

ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വനിത താരങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ബാഡ്മിന്റൻ താരം പി.വി.സിന്ധുവും. ഫോബ്സ് മാഗസിൻ പുറത്ത് വിട്ട പട്ടികയിൽ 13-ാം സ്ഥാനത്താണ് സിന്ധു. 5.5 മില്യൺ യു.എസ് ഡോളറാണ് സിന്ധുവിന്റെ വരുമാനം. ഇന്ത്യയിൽ നിന്നും സിന്ധുമാത്രമാണ് പട്ടികയിൽ ഇടം നേടിയത്. ഏറ്റവും കൂടുതൽ വരുമാനമുള്ള 15 വനിത കായിക താരങ്ങളുടെ പട്ടികയാണ് ചൊവ്വാഴ്ചയാണ് ഫോബ്സ് പുറത്ത് വിട്ടത്.

ടെന്നീസ് ഇതിഹാസം സെറീന വില്യംസണാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 29.2 മില്യൺ യൂ.എസ് ഡോളറാണ് സെറീന വില്യംസണിന്റെ സമ്പാദ്യം. രണ്ടാം സ്ഥാനത്ത് നവോമി ഒസാക്കയാണ്. 24.3 മില്യൺ യു.എസ് ഡോളറാണ് ഒസാക്കയുടെ സമ്പാദ്യം. കഴിഞ്ഞ യു.എസ് ഓപ്പണിൽ ഒസാക്ക സെറീനയെ പരാജയപ്പെടുത്തിയിരുന്നു.

23 ഗ്രാന്റ്സ്ലാം കിരീടങ്ങൾ നേടിയ സെറീനയെ പരാജയപ്പെടുത്തിയ ഒസാക്ക ചുരുങ്ങിയ സമയം കൊണ്ടുതന്നെ കായിക ലോകത്ത് തരംഗമായിരുന്നു. എന്നാൽ ഈ സീസണിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സിന്ധുവിന് സാധിച്ചട്ടില്ല. ഇന്തോനേഷ്യൻ ഓപ്പണിന്റെ ഫൈനലിൽ ജപ്പാന്റെ യമാഗുച്ചിയോട് പരാജയപ്പെട്ട സിന്ധുവിന് ജപ്പാൻ ഓപ്പണിൽ സെമിയിലെത്താൻ പോലുമായില്ല.

Read More >>