ബോസ്റ്റണ്‍ അനലിറ്റിക്‌സ് കമ്പനി ഹെഡ് ഗാഗോനെ ഫേസ് ബുക്ക് സസ്‌പെന്‍ഡ് ചെയ്തു

Published On: 2018-07-21 05:00:00.0
ബോസ്റ്റണ്‍  അനലിറ്റിക്‌സ് കമ്പനി ഹെഡ് ഗാഗോനെ ഫേസ് ബുക്ക് സസ്‌പെന്‍ഡ് ചെയ്തു

വെബ്ഡസ്ക്: ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനലിറ്റിക്‌സ് കമ്പനിയായ ഹെഡ് ഗാഗോനെ ഫേസ് ബുക്ക് സസ്‌പെന്‍ഡ് ചെയ്തു. ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഷെയര്‍ ചെയ്യുന്നത് സംബന്ധിച്ചാണ് കമ്പനിയെ സസ്‌പെന്‍ഡ് ചെയ്തത്. മൂന്നാതൊരു പാര്‍ട്ടി വാര്‍ത്തകള്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് മാര്‍ച്ചില്‍ ഫേസ് ബുക്ക് അന്വേഷണം നടത്തിയിരുന്നു.

ഫെയ്‌സ് ബുക്കിലേയും ഇന്‍സ്റ്റഗ്രാമിലേയും വിവരങ്ങള്‍ ഉപയോഗിച്ച് നീരീക്ഷിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്ന് ഫേസ് ബുക്ക് വൈസ് പ്രസിഡന്റ് ഇമാ ആര്‍ച്ചിബോഗ് പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണത്തിന്റെ ഭാഗമായാണ് കമ്പനിയെ സസ്‌പെന്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Top Stories
Share it
Top