ആപ്പിള്‍ വാച്ച് സീരീസ് 3;ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ വാച്ചെന്ന്‌ ആപ്പിള്‍

ആപ്പിള്‍ വാച്ച് ശൃംഖലയിലെ മൂന്നാം ശ്രേണി വരുന്നു. 4ജി സംവിധാനമുള്ള ഈ പുതിയ വാച്ച് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അടുത്തമാസം എത്തും.ജിയോയുടെയും...

ആപ്പിള്‍ വാച്ച് സീരീസ് 3;ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ വാച്ചെന്ന്‌ ആപ്പിള്‍

ആപ്പിള്‍ വാച്ച് ശൃംഖലയിലെ മൂന്നാം ശ്രേണി വരുന്നു. 4ജി സംവിധാനമുള്ള ഈ പുതിയ വാച്ച് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അടുത്തമാസം എത്തും.ജിയോയുടെയും എയര്‍ടെലിന്റെയും സഹകരണത്തോടയാണ് ഇന്ത്യയില്‍ ആപ്പില്‍ 3 സീരീസ് വരുന്നത്.

ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ വാച്ചെന്നാണ് ആപ്പിള്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് .പാട്ടുകള്‍ കേള്‍ക്കാനും ഫോണുമായി ബന്ധിപ്പിക്കാതെ തന്നെ മെസേജുകള്‍ സ്വീകരിക്കാനും ഫോണ്‍ വിളിക്കാനും സാധിക്കും. ആരോഗ്യ
വുമായി ബന്ധപ്പെട്ട സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.മെയ് 11 മുതല്‍ മുന്‍കൂര്‍ ബുക്കിങ്ങ് ആരംഭിക്കും.

ഹെര്‍ട്ട് റൈറ്റ് ആപ്പിന്റെ പരിഷ്‌കരിച്ച പുതിയ പതിപ്പാണ് ഇതിലെ പ്രധാന സവിശേഷത.വ്യായാമം, നടത്തം,വിശ്രമം,ശ്വസനം ഉള്‍പ്പടെ കൂടുതല്‍ വിശദമായ നിരീക്ഷണം ഈ ആപ്പിന് സാധിക്കുമെന്നാണ് ആപ്പിളിന്റെ അവകാശവാദം.

50 മീറ്റര്‍ വരെ ആഴത്തില്‍ വെള്ളത്തെ പ്രതിരോധിക്കാന്‍ ആപ്പിള്‍ വാച്ച് 3 സീരിസിന് സാധിക്കും.ഈ സംവിധാനം നീന്തല്‍ക്കാര്‍ക്ക് അവരുടെ ഡാറ്റ ട്രാക്കുചെയ്യാന്‍ സഹായകരമാവും.ഫിറ്റ്‌നസ് കൗണ്ടിംഗ് ലഭ്യമാക്കുന്ന ജിംകിറ്റ് ആപ്പും ലഭ്യമാണ്. 38 എം.എം വാച്ചിന്റെ വില 39,080,ഇതില്‍ സില്‍വര്‍ അലൂമിനിയത്തിലുള്ളതിന് 39,120.42 എം.എം വാച്ചിന് 41,120 ആണ് വില.

Story by
Next Story
Read More >>