കുറഞ്ഞചിലവില്‍ മികച്ച സ്മാര്‍ട്ട് ഫോണ്‍ 

ഇന്ത്യന്‍ വിണിയില്‍ പല കമ്പനികളുടെയും സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാണ്. അതും വ്യത്യസ്ത വിലകളില്‍. ഏറ്റവും മികച്ച ഫീച്ചറുകള്‍, പ്രവര്‍ത്തന ക്ഷമത, ബാറ്ററി...

കുറഞ്ഞചിലവില്‍ മികച്ച സ്മാര്‍ട്ട് ഫോണ്‍ 

ഇന്ത്യന്‍ വിണിയില്‍ പല കമ്പനികളുടെയും സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാണ്. അതും വ്യത്യസ്ത വിലകളില്‍. ഏറ്റവും മികച്ച ഫീച്ചറുകള്‍, പ്രവര്‍ത്തന ക്ഷമത, ബാറ്ററി എന്നിങ്ങനെ ഫോണുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഓരോരുത്തരും സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാറുള്ളത്.

ഏറ്റവും കുറഞ്ഞ വിലക്ക് മികച്ച സ്മാര്‍ട്ട് ഫോണുകളും ഇപ്പോള്‍ സ്വന്തമാക്കാം. 5000 മുതല്‍ 10000 രൂപ വരെയുള്ള മോട്ടറോള, ഷിവോമി, ലെനോവ എന്നി കമ്പനികള്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍പന നടത്തുന്നുണ്ട്. കുറഞ്ഞചിലവില്‍ മികച്ച സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഫോണുകള്‍ തിരഞ്ഞെടുക്കാം.

ഇതില്‍ ശ്രദ്ധേയമായ ഫോണാണ് ഷവോമി, റെഡ്മി നോട്ട്5. പതിനായിരം രൂപ നിരക്കിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞെടുക്കുന്നതും ഈ ഫോണാണ്. 3ജിബി റാം, 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമായി എത്തിയ ഫോണിന്റെ വില 9999 രൂപയാണ്. 18:9 അനുപാതത്തില്‍ 5.99 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ കോര്‍ണിഗ് ഗൊറില്ല ഗ്ലാസ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ക്യാമറ 12 മെഗാപിക്സലും ഫ്രണ്ട് ക്യാമറ 5 മെഗാപിക്സലുമാണ്. 4000 എംഎഎച്ച് ശേഷിയുള്ള ബാറ്ററിയാണ് ഫോണില്‍ നല്‍കിയിട്ടുള്ളത്. മോട്ടറോളയുടെ ജി5എസ് എന്ന മോഡലും വിപണിയില്‍ ശ്രദ്ധേയമാണ്. ഫോണിന്റെ പ്രാരംഭവില 13999 ആയിരുന്നെങ്കിലും 9999 രൂപയ്ക്കാണ് വില്‍പന നടത്തിയത്. 16:9 അനുപാതത്തില്‍ 5.2 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിട്ടുള്ളത്.

3 ജിബി റാം, 32ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവ ഒരുക്കിയിരിക്കുന്ന ഫോണിന്റെ കാമറകള്‍ 16, 5 മെഗാപിക്സലുകളാണ്. 300എംഎഎച്ച് ബാറ്ററി ശേഷിയുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോ പതിപ്പാണിത്. ഷവോമി റെഡ്മി5 യാണ് ഷവോമിയുടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പതിപ്പ്. 16ജിബി മോഡലിന് 7999 രൂപയും 32ജിബി മോഡലിന് 8999 രൂപയുമാണ് വില.

5.7 ഇഞ്ച് എച്ച്ഡി, എല്‍ഇഡി ഡിസ്പ്ലേയും 2/3/4ജിബി റാം, 16/32 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണില്‍ സജ്ജമാക്കിയിട്ടുണ്ട്. 12, 5 മെഗാപിക്സല്‍ കാമറകളും 3300എംഎഎച്ച് ബാറ്ററി ശേഷിയുമാണ് ഫോണിലുള്ളത്. പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളുടെ ഉത്പന്നമാണ് ലെനോവൊ കെ 8 പ്ലസ്. 9999 രൂപ വിലയുള്ള ഫോണില്‍ 5.2 ഇഞ്ച് ഡിസ്പ്ലേയും 3/4ജിബി റാമും 32ജിബി ഇന്റേണല്‍ സ്റ്റോറേജും ഒരുക്കിയിട്ടുണ്ട്.
കാമറകള്‍ 12,8 മെഗാപിക്സലുകളില്‍ ലഭ്യമാണ്. 4000 എംഎഎച്ച് ബാറ്ററി ശേഷിയും ഫോണിനുണ്ട്.

8333 വിലവരുന്ന മോട്ടോ ഇ4 ഫോണ്‍ ഗോാള്‍ഡന്‍, ഗ്രേ കളറുകളില്‍ ലഭ്യമാണ്. 5.5 ഇഞ്ച് ഡിസ്പ്ലേയും എച്ച്ഡി റെസലൂഷനുമുള്ള ഫോണില്‍ 3ജിബിറാം 16/32 ജിബി ഇന്റേണല്‍ സ്റ്റോറേജും നല്‍കിയിരിക്കുന്നു. കാമറകള്‍ 13, 5 മെഗാപിക്സലാണ്.

Story by
Next Story
Read More >>