കാംബ്രിഡ്ജ് അനലറ്റിക്ക: ആദ്യ ഘട്ട പിഴ അടച്ച് ഫേസ്ബുക്ക് 

Published On: 2018-07-11 04:15:00.0
കാംബ്രിഡ്ജ് അനലറ്റിക്ക: ആദ്യ ഘട്ട പിഴ അടച്ച് ഫേസ്ബുക്ക് 

കാലിഫോര്‍ണിയ: വ്യക്തി വിവരങ്ങള്‍ സ്വകാര്യ കമ്പനി ചോര്‍ത്തിയ കേസില്‍ ഫേസ്ബുക്ക് പിഴയൊടുക്കാന്‍ തുടങ്ങി. രാഷ്ട്രീയ പ്രചാരണ ഏജന്‍സിയായ കാംബ്രിഡ്ജ് അനലിറ്റിക്കയെന്ന കമ്പനിക്ക് ഫേസ്ബുക്കിലെ 80 ദശലക്ഷം പേരുടെ വ്യക്തി വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നായിരുന്നു കേസ് .

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് കുറ്റമേറ്റതോടെ വിവിധ രാജ്യങ്ങള്‍ പരാതിയുമായി രംഗത്തെത്തി. അനുമതിയില്ലാതെ വ്യക്തി വിവരങ്ങള്‍ കൈമാറിയതിന് അതാതു രാജ്യങ്ങളിലെ നിയമം അനുശാസിക്കുന്ന വിധം ഫേസ്ബുക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വരും. യു.കെ നിരീക്ഷണസമിതി ചൊവ്വാഴ്ച പ്രഖ്യാപിച്ച 664000 ഡോളറിന്റെ പിഴ ഫേസ്ബുക്ക് ഉടന്‍ നല്‍കും. വിവര ചോര്‍ച്ച തടയാന്‍ ഫേസ്ബുക്കിന് പ്രത്യേക സംവിധാനമില്ലെന്ന കണ്ടെത്തിലിനെ തുടര്‍ന്നാണ് സമിതി പിഴ വിധിച്ചത്.

Top Stories
Share it
Top