ബ്രിട്ടനില്‍ ആറുവയസില്‍ താഴെയുള്ളവരും സ്മാര്‍ട്ട്‌ഫോണ്‍ ഉടമകള്‍

ലണ്ടന്‍: ബ്രിട്ടനില്‍ ആറുവയസില്‍ താഴെയുള്ള നാലു കുട്ടികളില്‍ ഒരാള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനറിപോര്‍ട്ട്. ആറു വയസില്‍ താഴെയുള്ള 25...

ബ്രിട്ടനില്‍ ആറുവയസില്‍ താഴെയുള്ളവരും സ്മാര്‍ട്ട്‌ഫോണ്‍ ഉടമകള്‍

ലണ്ടന്‍: ബ്രിട്ടനില്‍ ആറുവയസില്‍ താഴെയുള്ള നാലു കുട്ടികളില്‍ ഒരാള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് പഠനറിപോര്‍ട്ട്. ആറു വയസില്‍ താഴെയുള്ള 25 ശതമാനം കുട്ടികളും സ്വന്തമായി സ്മാര്‍ട്ട്‌ഫോണ്‍ ഉള്ളവരാണെന്നും പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നു. ആഴ്ചയില്‍ 21 മണിക്കൂര്‍ വരെ കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. ശരാശരി 45,853 രൂപ വരെ ചിലവഴിച്ചാണ് കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനിക്കുന്നതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു.

11 വയസ്സുമുതല്‍ കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കിത്തുടങ്ങാമെന്ന പക്ഷക്കാരാണ് ബ്രിട്ടനിലെ രക്ഷിതാക്കളെന്നും എന്നാല്‍ ആറു വയസ്സില്‍ താഴെയുള്ളവരെയും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ ഇവര്‍ അനുവദിക്കുന്നുണ്ടെന്നും ഗവേഷകന്‍ ലിയാം ഹൗലി പറയുന്നു.

പത്തില്‍ എട്ട് മാതാപിതാക്കളും മക്കളുടെ ഫോണ്‍ ഉപയോഗത്തിന് സമയപരിധി നിശ്ചയിക്കാറില്ലെന്നതാണ് മറ്റൊരു കണ്ടുപിടുത്തം. 13 വയസില്‍ താഴെയുള്ള കുട്ടികള്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നത് പ്രതികൂലഫലം ചെയ്യുമെന്നാണ് യുഎസിലെ കൊളറാഡോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിഎയുഎസ് എന്ന കൂട്ടായ്മ വ്യക്തമാക്കുന്നത്.

സ്മാര്‍ട്ട് ഫോണ്‍, മറ്റ് ഇലക്ട്രോണിക് വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ കുട്ടികളിലെ വിഷാദരോഗത്തിനും ആത്മഹത്യാ പ്രവണതയ്ക്കും കാരണമാകുന്നതായി അടുത്തിടെ നടന്ന പഠനത്തില്‍ കണ്ടെത്തിയിരുന്നു. അമേരിക്കയിലെ കൊളൊറാഡോയില്‍ പതിമൂന്ന് വയസില്‍ താഴെയുള്ളവര്‍ക്ക് ഉപകരണങ്ങള്‍ വില്‍ക്കുന്നത് നിരോധിച്ചിട്ടുമുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കുട്ടികളുടെ പഠനത്തെയും പ്രതികൂലമായി ബാധിക്കുന്നു.


Story by
Next Story
Read More >>