ക്യൂബയില്‍ ഇനി മൊബൈല്‍ ഇന്റര്‍നെറ്റ്

ഹവാന: ക്യൂബയിലെ ജനങ്ങൾക്ക് മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി. മാധ്യമപ്രവർത്തകരുൾപ്പെടെയുള്ള ചെറിയ വിഭാഗങ്ങൾക്കു മാത്രമാണ്...

ക്യൂബയില്‍ ഇനി മൊബൈല്‍ ഇന്റര്‍നെറ്റ്

ഹവാന: ക്യൂബയിലെ ജനങ്ങൾക്ക് മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകി. മാധ്യമപ്രവർത്തകരുൾപ്പെടെയുള്ള ചെറിയ വിഭാഗങ്ങൾക്കു മാത്രമാണ് തുടക്കത്തില്‍ അനുമതി. ഈ വർഷം അവസാനത്തോടെ രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗം വ്യാപകമാക്കുന്നതിനുള്ള ശ്രമത്തിലാണ് അധികാരികൾ.

നിലവിൽ 3ജി സംവിധാനമാണ് രാജ്യത്തുള്ളത്. ക്യൂബയിലെ ചില കമ്പനികൾക്കും വിദേശ എംബസികൾക്കും ഡിസംബർ മുതൽ മൊബൈൽ ഡാറ്റാ പ്ലാനുകൾ എടുക്കാൻ അനുമതി നൽകിയിരുന്നു. സർക്കാരിന്റെ പുതിയ തീരുമാനം രാജ്യത്തിന്റെ പുരോഗതിയ്ക്കും സമ്പദ്ഘടനയ്ക്ക് കരുത്ത് പകരുന്നതിനും ഉപകരിക്കുമെന്ന് പ്രസിഡണ്ട് മിഗുൽ ഡയസ് കാനൽ അറിയിച്ചു. ജനങ്ങളുടെ മൗലികാവകാശത്തിനുമേൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം ഇതോടെ ഇല്ലാതാകുമെന്നാണ് വിലയിരുത്തല്‍.

2020 -ഓടെ പകുതി വീടുകളിലും 60 ശതമാനം മൊബൈൽ ഫോണുകളിലും ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കാനാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി 11,000 വീടുകളിൽ കഴിഞ്ഞ വർഷം ഇന്റർനെറ്റ് കണക്ഷൻ നൽകിയിരുന്നു. ഇന്റർനെറ്റ് സംവിധാനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി കൂടുതൽ സൈബർ കഫേകളും വൈ-ഫൈ സ്‌പോട്ടുകളും വീടുകളിൽ ഇന്റർനെറ്റ് സൗകര്യവും നടപ്പാക്കുന്നുണ്ട്.

Story by
Next Story
Read More >>