വിവര ചോര്‍ച്ച: ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ഫേസ്ബുക്കിന്റെ മുന്നറിയിപ്പ്

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിലെ വ്യക്തി വിവരങ്ങള്‍ കാംബ്രിഡ്ജ്് അനലിറ്റിക്ക ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കെ...

വിവര ചോര്‍ച്ച: ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ഫേസ്ബുക്കിന്റെ മുന്നറിയിപ്പ്

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്കിലെ വ്യക്തി വിവരങ്ങള്‍ കാംബ്രിഡ്ജ്് അനലിറ്റിക്ക ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കെ ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും മുന്നറിയിപ്പുമായി ഫേസ്ബുക്ക്. ചോര്‍ത്തിയ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യത ഉണ്ടെന്നാണ് ഫേസ്ബുക്ക് അധികൃതരുടെ മുന്നറിയിപ്പ്. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തിയാല്‍ അവ മാധ്യമങ്ങളിലൂടെ അറിയിക്കുമെന്നും ഫേസ്ബുക്ക് അറിയിച്ചു.

വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടാല്‍ അത് ഉപഭോക്താക്കളുടെ വിശ്വാസ്യതയേയും പരസ്പര ധാരണകളേയും പ്രതികൂലമായി ബാധിക്കും, ഞങ്ങളുടെ സ്ഥാപനത്തിന്റെ പ്രശസ്തിയേയും ബിസിനസ്, സാമ്പത്തിക ഫലങ്ങള്‍ക്കും ദോഷകരമാകുമെന്നും ഫേസ്ബുക്ക് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തന നയങ്ങള്‍ക്ക് വിരുദ്ധമായി വ്യാജ അക്കൗണ്ടുകള്‍,രാഷ്ട്രിയ തിരഞെടുപ്പുകളില്‍ ആവശ്യമില്ലാതെ ഇടപെടലുകള്‍ എന്നിവ നടക്കുന്നുണ്ട്.

ഇവ ഫേസ്ബുക്കിനെ കൂടുതല്‍ നിയന്ത്രണങ്ങള്‍, പിഴ എന്നിവ കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നതായും അധികൃതര്‍ പറഞ്ഞു. വിവരചോര്‍ച്ചയുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സെനറ്റിനു മുന്നില്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് സത്യവാങ്മൂലം നല്‍കിയിരുന്നു. 87 ദശലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ കാംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയിരുന്നു. അതെസമയം, ഫേസ്ബുക്കിന്റെ വരുമാനത്തിലും ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ തോതില്‍ വര്‍ദ്ധനവുണ്ടായതായി വാര്‍ത്തയുണ്ടായിരുന്നു.

Story by
Next Story
Read More >>